വിവാഹം സന്ദേശമാക്കി സന്തോഷ്; സദ്യക്കൊപ്പം പച്ചക്കറി വിത്തുകളടങ്ങിയ കവര്‍
text_fieldsവാഴൂര്‍: മകളുടെ വിവാഹ ചടങ്ങില്‍ മറ്റൊരു ധന്യമൂഹുര്‍ത്തവും ഒരുക്കി വെള്ളിയിടത്ത് സന്തോഷ്കുമാര്‍. മകളുടെ വിവാഹസദ്യക്കൊപ്പം നല്‍കിയ ആശംസാ കാര്‍ഡില്‍ പച്ചക്കറി വിത്തുകളടങ്ങിയ കവറും നല്‍കിയാണ് സന്തോഷ്കുമാര്‍ ജൈവ പച്ചക്കറി കൃഷിയുടെ സന്ദേശം പകര്‍ന്നത്. പാവല്‍, പയര്‍, ചീര എന്നിവയുടെ വിത്തുകളടങ്ങിയ കവറാണ് മിഠായിയോടൊപ്പം നവദമ്പതികളുടെ വര്‍ണചിത്രങ്ങളടങ്ങിയ കാര്‍ഡില്‍ ചേര്‍ത്തിരുന്നത്. വിവാഹത്തിന് ആശംസകളുമായത്തെിയ നൂറുകണക്കിനാളുകള്‍ ഇവ തങ്ങളുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്താല്‍ വന്‍ മാറ്റമാകും പച്ചക്കറി മേഖലയിലുണ്ടാകുകയെന്ന കണക്കുകൂട്ടലിലായിരുന്നു കുടുംബത്തിന്‍െറ ഈ തീരുമാനം.
കൊടുങ്ങൂര്‍ വെള്ളിയിടത്ത് എന്‍. സന്തോഷ്കുമാര്‍^കുസുമകുമാരി ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയയുടെയും ചിറക്കടവ് വള്ളിയില്‍ സനല്‍കുമാര്‍ ^ശ്രീകുമാരി ദമ്പതികളുടെ മകന്‍ വൈശാഖിന്‍െറയും വിവാഹത്തിനത്തെിയവര്‍ക്കാണ് ഈ അപൂര്‍വ സമ്മാനം ലഭിച്ചത്. കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലായിരുന്നു വിവാഹച്ചടങ്ങ്. ആശംസാ കാര്‍ഡ് കൈയില്‍ കിട്ടിയവര്‍ക്ക് ആദ്യം കൗതുകവും പിന്നീട് സന്തോഷവുമായിരുന്നു. ചിലര്‍ സന്തോഷിനെ അഭിനന്ദിക്കുകയും ചെയ്തു. ഒരു നേരമെങ്കിലും വിഷരഹിത പച്ചക്കറി സ്വന്തമായുണ്ടാക്കി പാകംചെയ്തു കഴിക്കാന്‍ തന്‍െറ മകളുടെ വിവാഹം ഇടയാകട്ടെ എന്ന സന്ദേശം പകര്‍ന്ന് നല്‍കുകയാണ് ഈ പിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
