വിനീത് എന്ന ആദ്യ കലാപ്രതിഭ
text_fieldsസ്കൂള്‍ കലോത്സവത്തിലെ ആദ്യ കലാപ്രതിഭയാണ് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ നടന്‍ വിനീത്. 1986ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യക്തിഗത മികവിന് കലാപ്രതിഭ പുരസ്കാരം ഏര്‍പ്പെടുത്തിയപ്പോള്‍ കരസ്ഥമാക്കിയത് വിനീതാണ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
തലശ്ശേരി സെന്‍റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ പഠനകാലം മുതല്‍ക്കേ നൃത്തവേദികളിലെ സജീവ സാന്നിധ്യമായിരുന്നു വിനീത്. ഭരതനാട്യത്തിനു പുറമെ കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും കഴിവുതെളിയിച്ചു. കുട്ടികള്‍ക്ക് കലാപരമായി ഉയര്‍ന്നുവരാനുള്ള വലിയ അവസരമാണ് സ്കൂള്‍ കലോത്സവങ്ങളെന്ന് വിനീത് അഭിപ്രായപ്പെടുന്നു.
കുറ്റമറ്റ രീതിയിലുള്ള കലോത്സവമാണ് നടക്കേണ്ടത്. രക്ഷിതാക്കളും സംഘാടകരും മത്സരാര്‍ഥികളുമെല്ലാം കലോത്സവത്തെ പോസിറ്റിവ് ആയി കാണണമെന്ന് ആദ്യ കലാപ്രതിഭ പറയുന്നു.