You are here
മികച്ച ഒന്നാം പേജ്: മാധ്യമം ചീഫ് സബ് എഡിറ്റർ എ.ടി. മൻസൂറിന് തെരുവത്ത് രാമൻ അവാർഡ്
കോഴിക്കോട്: മികച്ച പത്ര രൂപകൽപനക്ക് കാലിക്കറ്റ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ തെരുവത്ത് രാമൻ പുരസ്കാരത്തിന് ‘മാധ്യമം’ കോഴിക്കോട് യൂനിറ്റിലെ ചീഫ് സബ് എഡിറ്റർ എ.ടി. മൻസൂർ അർഹനായി. 2018 ജൂലൈ 11െല ഒന്നാംപേജ് രൂപകൽപനക്കാണ് അവാർഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡയറക്ടർ വി.ഇ. ബാലകൃഷ്ണൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ ഇ.എൻ. ജയറാം, കെ. നീനി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
2002ൽ മാധ്യമത്തിൽ ചേർന്ന മൻസൂർ കണ്ണൂർ, തൃശൂർ യൂനിറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ പാപ്പിനിശ്ശേരി ദാറുൽ ഹിദായയിൽ എ.ടി. റാബിയയുടെയും പരേതനായ പി. റമുള്ളാൻ കുട്ടിയുടെയും മകനാണ്. വി.പി. സഹനയാണ് ഭാര്യ. മക്കൾ: ആയിഷ, അമീന, ആലിയ.