Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകമൽനാഥ്​ സർക്കാറി​െൻറ...

കമൽനാഥ്​ സർക്കാറി​െൻറ വിധി നാളെയറിയാം

text_fields
bookmark_border
kamalnath
cancel

ഭോപാൽ: മധ്യപ്രദേശിൽ കമൽനാഥ്​ സർക്കാറി​​െൻറ ഭാവി തിങ്കളാഴ്​ചയറിയും.​ ബജറ്റ്​ സമ്മേളനം തുടങ്ങുന്ന നാളെ നിയമ സഭ സ്​പീക്കർ നർമദ പ്രജാപതിയോട്​ വിശ്വാസ വോ​ട്ടെടുപ്പ്​ നടത്താൻ ഗവർണർ ലാൽജി ടാണ്ടൻ ആവശ്യപ്പെട്ടു.

ഞായറാ ഴ്​ച രാത്രിയാണ്​ ഗവർണറുടെ ഓഫിസ്​ ഇതുസംബന്ധിച്ച കത്ത്​ പുറത്തുവിട്ടത്​. കത്ത്​ മുഖ്യമന്ത്രി കമൽനാഥിന്​ കൈമാറ ി. സർക്കാറിന്​ മതിയായ ഭൂരിപക്ഷമില്ലെന്നും വിശ്വാസ വോ​ട്ടെടുപ്പ്​ നടത്തണമെന്നും കാണിച്ച്​ ശനിയാഴ്​ച ബി.ജെ.പി നേതാക്കാൾ ഗവർണർക്ക്​ നിവദേനം​ നൽകിയിരുന്നു.

മ​ധ്യ​​പ്ര​ദേ​ശി​ൽ രാ​ജി​വെ​ച്ച ആ​റ്​ മു​ൻ മ​ന്ത്രി​മാ​രു​ടെ രാ​ജി സ്​​പീ​ക്ക​ർ കഴിഞ്ഞദിവസം സ്വീ​ക​രിച്ചു​. ഇവരോടൊപ്പം 16 എം.​എ​ൽ.​എ​മാരും ക​മ​ൽ​നാ​ഥ്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. സ്​​പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തോ​ടെ മ​ധ്യ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ലം 222 ആ​യി ചു​രു​ങ്ങി.

ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ൽ വി​ശ്വാ​സ വോ​ട്ടി​ന്​ ത​യാ​റാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്​ ക​ഴി​ഞ്ഞ​ദി​വ​സം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചി​രു​ന്നു. മു​ൻ കേ​​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കു​ക​യും ബി.​ജെ.​പി​യി​ൽ ചേ​രു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ മ​ധ്യ​പ്ര​ദേ​ശി​ൽ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത​്. രാജിവെച്ചവരെ ബി.​ജെ.​പി ബം​ഗ​ളൂ​രു​വി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക്​ മാ​റ്റിയിരിന്നു. തിങ്കളാഴ്​ച വിശ്വാസ വോ​ട്ടെടുപ്പ്​ നക്കുമെന്നറിഞ്ഞതോടെ ഇവർ ഭോപാലിലേക്ക്​ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshkamalnath
News Summary - Madhya Pradesh Governor Asks Speaker To Hold Floor Test On Monday
Next Story