അന്നമ്മക്ക് ജോളി നൽകിയത് ‘ഡോഗ്കിൽ’ വിഷം
text_fieldsകട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിെല മുഖ്യപ്രതി ജോളിയെ സ്വദേശമായ കട്ടപ്പനയിലെത്തിച്ച് തെളിവെടുപ്പ് നട ത്തി. പൊന്നാമറ്റം അന്നമ്മയെ കൊന്നത് പട്ടിയെ കൊല്ലാൻ ഉപയോഗിക്കുന്ന ‘ഡോഗ്കിൽ’ വിഷം നൽകിയെന്ന ജോളിയുടെ മൊഴി യിൽ കൃത്യത വരുത്താനും തെളിവ് ശേഖരണത്തിനുമാണ് കൊണ്ടുവന്നത്. തറവാട്ടിലെ പട്ടിയെ കൊന്ന അനുഭവമാണ് അന്നമ്മയ െ കൊല്ലുന്നതിൽ പ്രയോഗിച്ചതെന്നായിരുന്നു മൊഴി.
മാതാപിതാക്കൾ താമസിക്കുന്ന കട്ടപ്പന നഗരത്തിലെയും വാഴവരയിലെ തറവാട് വീട്ടിലുമാണ് ജോളിയെ കൊണ്ടുവന്നത്. പട്ടിയെ കൊന്നത് കട്ടപ്പനയിൽനിന്ന് വാങ്ങിയ വിഷം ഉപയോഗിച്ചാണ്. എന്നാൽ, അന്നമ്മയെ കൊന്നത് കൂടത്തായിൽനിന്ന് വാങ്ങിയ വിഷം ഉപയോഗിച്ചാണെന്നും രണ്ടാമത്തെ ശ്രമത്തിലാണ് അന്നമ്മ മരിച്ചതെന്നുമാണ് ജോളി മുമ്പ് മൊഴി നൽകിയത്. ഈ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാനാണ് തറവാട്ട് വീട്ടിൽ കൊണ്ടുവന്നത്. ജോളി പറഞ്ഞ കാര്യങ്ങൾ വാസ്തവമാന്നെന്ന് ഉറപ്പിക്കാൻ വീട്ടുകാരിൽ നിന്നും അയൽവാസികളിൽനിന്നും മൊഴി രേഖപ്പെടുത്തി.
പരിചയമുള്ളവർ വീട്ടിൽ വരുമ്പോൾ ദേഹത്ത് കയറി സ്‌നേഹ പ്രകടനം നടത്തിയിരുന്നതിനാലാണ് വിഷം കൊടുത്ത് നായയെ കൊന്നത്. നായ തൽക്ഷണം പിടഞ്ഞുചത്തു. ഇതാണ് അന്നമ്മയെ കൊല്ലാൻ ഈ വിഷംതന്നെ തെരഞ്ഞെടുക്കാൻ പ്രചോദനമായത്. ഞരമ്പുവരിഞ്ഞുമുറുകി ക്രൂരമായ മരണം സംഭവിക്കുന്നുവെന്ന് കാട്ടി കേന്ദ്ര സർക്കാർ പിന്നീട് ഈ വിഷം നിരോധിക്കുകയായിരുന്നു.
നഗരത്തിലെ ജോളിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം മാതാപിതാക്കളുടെയും സഹോദരെൻറയും മൊഴി രേഖപ്പെടുത്തി. പീന്നീട് കട്ടപ്പന സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ പേരാമ്പ്ര സി.ഐ കെ.കെ. ബിജു, വനിത സെൽ എസ്.ഐ. പത്മിനി, കട്ടപ്പന ഡി.വൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ, സി.ഐ. വി.എസ്. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
