Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകൊഹ്​ലിക്കും...

കൊഹ്​ലിക്കും രോഹിതിനും എൻെറ റെക്കോർഡ്​ തകർക്കാൻ കഴിയും -ലാറ

text_fields
bookmark_border
കൊഹ്​ലിക്കും രോഹിതിനും എൻെറ റെക്കോർഡ്​ തകർക്കാൻ കഴിയും -ലാറ
cancel

ന്യൂഡൽഹി: ടെസ്​റ്റിലെ ഒരു ഇന്നിങ്​സിൽ 400 റൺസ്​ എന്ന തൻെറ റെക്കോർഡ്​ തകർക്കാൻ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്കും രോഹിത്​ ശർമക്കും കഴിയുമെന്ന്​ മുൻ വെസ്​റ്റിൻഡീസ്​ നായകൻ ബ്രയാൻ ലാറ.

‘ആക്രമിച്ച്​ കളിക്കുന്ന താരങ്ങൾക്കാണ്​ റെക്കോർഡുകൾ തകർക്കാൻ കഴിയുക. വിരാട്​ കോഹ്​ലി, രോഹിത്​ ശർമ എന്നിവരെ പോലുള്ള കളിക്കാർക്ക്​ അതിനാകും’- ലാറ പറഞ്ഞു. അന്ധ വനിതകൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ സമർഥനം ദേശീയ ക്രിക്കറ്റ്​ ടൂർണമ​​​െൻറിൻെറ പ്രഖ്യാപന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബറിൽ പാകിസ്​താനെതിരായ ടെസ്​റ്റിൽ ആസ്​ത്രേലിയയുടെ ഡേവിഡ്​ വാർനർ 335 റൺസെടുത്ത്​ ലാറയുടെ റെക്കോർഡിലേക്ക്​ കുതിക്കു​േമ്പാൾ ടീം ഡിക്ലയർ ചെയ്​തിരുന്നു. ‘വാർനറുമായി ഞാൻ സംസാരിച്ചിരുന്നു. അത്​ ടീമിൻെറ തീരുമാനം ആയിരുന്നെന്നും തനിക്ക്​ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നുമായിരുന്നു മറുപടി. ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന ആത്​മവിശ്വാസം ഉണ്ടായിരുന്നെങ്കിലും മഴ ഭീഷണി തടസ്സമായെന്നാണ്​ വാർനർ പറഞ്ഞത്​’- ലാറ വ്യക്​തമാക്കി.

ഇന്ത്യയോട്​ തോൽവികൾ ഏറ്റുവാങ്ങുകയാണെങ്കിലും വെസ്​റ്റിൻഡീസ്​ ടീമി​െന എഴുതിത്തള്ളേണ്ടെന്ന്​ ലാറ പറഞ്ഞു. ‘ടീമിൽ മിടുക്കരായ യുവതാരങ്ങളുണ്ട്​. എട്ടുപത്ത്മാ​സം കൊണ്ട്​ അവർ അടുത്ത വർഷം ആസ്​ത്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിനായി സജ്​ജരാകും. ഇത്തവണ വിജയം എളുപ്പമായെന്ന്​ കരുതി ഞങ്ങളെ നിസ്സാരരായി കാണരരുത്​’ -ലാറ വ്യക്​തമാക്കി.

ഇന്ത്യയിലെ അന്ധരായ ക്രിക്കറ്റർമാരുടെ സംഘടനയായ ക്രിക്കറ്റ്​ ​അസോസിയേഷൻ ഫൊർ ബ്ലൈൻഡ്​ ഇൻ ഇന്ത്യ (സി.എ.ബി.ഐ) ആണ്​ സമർഥനവുമായി സഹകരിച്ച്​ ക്രിക്കറ്റ്​ മത്സരം നടത്തുന്നത്​. ഈമാസം 16 മുതൽ 19 വരെ​ ഡൽഹിയിലാണ്​ ട്വൻറി20 ക്രിക്കറ്റ്​ ടൂർണമ​​​െൻറ്​ നടക്കുന്നത്​. ഒരാളുടെ സ്വപ്​നം സഫലമാക്കാനുള്ള ശ്രമങ്ങൾക്ക്​ ഭിന്നശേഷി ഒരിക്കലും തടസ്സമാകരുതെന്നും ഏറെ അഭിനന്ദനാർഹമായ കാര്യമാണ്​ സി.എ.ബി.ഐയും സമർഥനവും നടത്തുന്നതെന്നും ലാറ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmacricket newsbrian laraVirat Kohli
News Summary - Kohli and Rohit can break my record: Lara-India news
Next Story