സ്വാഗതമോതാൻ കലാമണ്ഡലം വിദ്യാർഥികൾ
text_fieldsചെറുതുരുത്തി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം വിദ്യാർഥികളുടെ വിവിധ അവതരണങ്ങൾ അരങ്ങേറും.
മുരുകൻ കാട്ടാക്കട രചിച്ച് എം.ജി. ശ്രീകുമാർ സംഗീതം നൽകിയ ‘സഹ്യനിൽനിന്ന് സാഗരം വരെ നാക്കിലവീണപോലവേ, കേരളം കേരളം, കേളി കൊട്ടിയാടുന്ന കേരളം’ എന്ന സ്വാഗതഗാനത്തോടൊപ്പമാണ് വിവിധ കലാഅവതരണങ്ങൾ നടക്കുക. അമ്പതിൽപരം വിദ്യാർഥികൾ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ, നങ്ങ്യാർകൂത്ത്, കേരളനടനം, ഒപ്പന, മാർഗംകളി എന്നീ കലാരൂപങ്ങളാണ് അവതരിപ്പിക്കുക. കലാമണ്ഡലം കൂത്തമ്പലത്തിൽ കലാമണ്ഡലം ഗോപകുമാർ, കലാമണ്ഡലം രാജലക്ഷ്മി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.