ഷെഹ് ലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി
text_fieldsസുൽത്താൻ ബത്തേരി: ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകട ിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അധ്യാപകരുടെ വീഴ്ചക്ക് കൈകൂപ്പി മാപ്പ് അപേ ക്ഷിച്ച് മന്ത്രിമാർ. ബുധനാഴ്ച മരിച്ച ഷഹല ഷെറിെൻറ പുത്തൻകുന്നിലെ വീട്ടിൽ ശനിയാ ഴ്ച രാവിലെ 8.05നാണ് മന്ത്രിമാരായ പ്രഫ.സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ എന്നിവർ എ ത്തിയത്. മാതാപിതാക്കളായ അഡ്വ. അബ്ദുൽ അസീസ്, അഡ്വ. സജ്ന എന്നിവരെയും കുടുംബാംഗങ്ങള െയും ആശ്വസിപ്പിച്ച മന്ത്രിമാർ കൈകൂപ്പി മാപ്പു ചോദിച്ചു. വേദനയിൽ പങ്കുചേരുന്നതായി അറിയിച്ചു.
സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. വിശദ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കും. വയനാട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളും ശുചിമുറികളും പരിശോധിച്ച് പോരായ്മകൾ പരിഹരിക്കും.
സമഗ്ര പാക്കേജ് തയാറാക്കി ഫണ്ട് അനുവദിക്കും. സർവജന സ്കൂളിന് കിഫ്ബി മുഖേന ഒരു കോടി അനുവദിച്ചിട്ടുണ്ട്്. ക്ലാസ് മുറികളിലെ അപാകതകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് രണ്ടു കോടി കൂടി സ്കൂളിന് നൽകും. ഇതിന് നഗരസഭ ഉടൻ എസ്റ്റിമേറ്റ് തയാറാക്കി നൽകണം. സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷിെൻറ നേതൃത്വത്തിൽ വിദ്യാർഥിനിയുടെ വീട്ടിലും സ്കൂളിലുമെത്തി തെളിവെടുപ്പ് നടത്തി. പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ.എം.കെ. മുനീറും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും ഷഹലയുടെ വീടും സ്കൂളും സംഭവങ്ങൾ പുറംലോകത്തോടു വിളിച്ചുപറഞ്ഞ സഹപാഠി നിദ ഫാത്തിമയെയും സന്ദർശിച്ചു.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്ത സാഹചര്യത്തിൽ മാനന്തവാടി എ.എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലും വീട്ടിലുമെത്തി തെളിവെടുത്തു. വിദ്യാർഥികൾ ഇന്നലെയും സ്കൂളിനുമുന്നിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. കല്പറ്റയില് എം.എസ്.എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ സ്കൂളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിമാര്‍ക്കുനേരെ കരിങ്കൊടി ഉയര്‍ത്തി.
കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നും പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എം.എസ്.എഫ് പ്രവര്‍ത്തകരാണ് ആദ്യം മന്ത്രിമാര്‍ക്കു നേരെ കരിങ്കൊടികാട്ടിയത്. ബത്തേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും മന്ത്രിമാരെ കരിങ്കൊടി കാണിച്ചു. ഷെഹ്ല ഷെറിന്റ സഹപാഠികള്‍ സ്കൂള്‍ കവാടത്തിന് മുന്നില്‍ ഇന്നും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
