Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഫലസ്​തീനി ആയതിൽ...

ഫലസ്​തീനി ആയതിൽ അഭിമാനിക്കുന്നു; ബെല്ല ഹദീദി​െ ൻറ പോസ്​റ്റ്​ നീക്കിയതിൽ ഇൻസ്​റ്റഗ്രാം മാപ്പു പറഞ്ഞു

text_fields
bookmark_border
ഫലസ്​തീനി ആയതിൽ അഭിമാനിക്കുന്നു; ബെല്ല ഹദീദി​െ ൻറ പോസ്​റ്റ്​ നീക്കിയതിൽ ഇൻസ്​റ്റഗ്രാം മാപ്പു പറഞ്ഞു
cancel

ന്യൂയോർക്ക്​: ഫലസ്​തീനിയൻ-അമേരിക്കൻ​ മോഡൽ ബെല്ല ഹദീദി​െ ൻറ പോസ്​റ്റ്​  ഡിലീറ്റ്​ ചെയ്​ത സംഭവത്തിൽ ഇൻസ്​റ്റഗ്രാം മാപ്പുപറഞ്ഞു. 

ബെല്ല ഹദീദി​െ ൻറ പിതാവ്​ മുഹമ്മദ്​ അൻവർ ഹദീദി​െ ൻറ പാസ്​പോർട്ട്​ ഷെയർ ചെയ്​തതാണ്​ ഇൻസ്​റ്റഗ്രാം നീക്കിയിരുന്നത്​. മുഹമ്മദ്​ അൻവറി​െ ൻറ ജന്മ സ്​ഥലം ഫലസ്​തീനാണെന്ന്​ വ്യക്​തമാക്കുന്ന ‘ഞാൻ ഫലസ്​തീനി ആയതിൽ അഭിമാനിക്കുന്നു’ എന്ന കുറിപ്പോടെയുള്ള പോസ്​റ്റാണ്​ ഇൻസ്​റ്റഗ്രാം നീക്കിയത്​. ഇതിനെ ബെല്ല കടുത്ത ഭാഷയിൽ വിമർശിച്ചതോടെയാണ്​ സമൂഹ മാധ്യമം ക്ഷമാപണവുമായി എത്തിയത്​. 

‘സ്വകാര്യത മാനിക്കാനായി ഞങ്ങൾ വ്യക്​തി വിവരങ്ങൾ പോസ്​റ്റ്​ ചെയ്യാൻ അനുവദിക്കാറില്ല. വ്യക്​തി വിവരങ്ങളുള്ള പാസ്​പോർട്ട്​ ഷെയർ ചെയ്​തതിനാലാണ്​ ഡിലീറ്റ്​ ചെയ്​തത്​. 
എന്നാൽ, ഇതിൽ പാസ്​പോർട്ട്​ നമ്പർ വ്യക്​തമായി കാണുന്നില്ല. അതുകൊണ്ടു തന്നെ ഇത്​ ഡിലീറ്റ്​ ചെയ്യ​പ്പെടേണ്ടതുമല്ല. ഞങ്ങൾ പോസ്​റ്റ്​ റീസ്​റ്റോർ ചെയ്​തിട്ടുണ്ട്​. തെറ്റു പറ്റിയതിൽ ബെല്ലയോട്​ മാപ്പു ചോദിച്ചു’’- ഇൻസ്​റ്റഗ്രാം വക്​താവ്​ പ്രതികരിച്ചു. 

​​​പോസ്​റ്റ്​ ഡിലീറ്റ്​ ചെയ്​തതിൽ 23 കാരിയായ മോഡൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡിലീറ്റ്​ ചെയ്​തതിൻെറ കാരണം അറിയിച്ചുകൊണ്ട്​ ഇൻസ്​റ്റഗ്രാം അയച്ച ​മെസേജും ബെല്ല ഷെയർ ചെയ്​തിരുന്നു. സാമുദായിക നിർദേശങ്ങൾ ലംഘിച്ചു, അധിക്ഷേപിച്ചു, മനപൂർവം പ്രശ്​നങ്ങളുണ്ടാക്കി എന്നീ കാരണങ്ങളാണ്​ ​ഇതിൽ അറിയിച്ചിരുന്നത്​. 

‘‘ ഒരു ഫലസ്​തീനി ആയിരിക്കാൻ ഇൻസ്​റ്റഗ്രാമിൽ അനുവാദമി​ല്ലേ? ജന്മസ്​ഥലം ഫലസ്​തീനാണെന്നു തെളിയിക്കുന്ന എ​െ ൻറ പിതാവി​െ ൻറ അമേരിക്കൻ പാസ്​പോർട്ട്​ മാത്രമാണ്​ ഞാൻ ​പോസ്​റ്റ്​ ചെയ്​തത്​’’ -ബെല്ല പറഞ്ഞു.

സംഭവം വിവാദമായതോടെ നിരവധി പേർ താരത്തിന്​ പിന്തുണയുമായി എത്തിയിരുന്നു. എല്ലാവരും തങ്ങളുടെ രക്ഷിതാക്കളുടെ ജന്മ സ്​ഥലങ്ങൾ കുറിക്കൂവെന്ന ബെല്ലയുടെ ആഹ്വാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Instagram apologises to supermodel Bella Hadid over removed post
Next Story