Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightലെ​റ്റ്​​സ്​...

ലെ​റ്റ്​​സ്​ സ​ല്യൂ​ട്ട്​ സാ​ഫി​ൻ

text_fields
bookmark_border
ലെ​റ്റ്​​സ്​ സ​ല്യൂ​ട്ട്​ സാ​ഫി​ൻ
cancel

ജാംനഗർ: ഗു​ജ​റാ​ത്ത്​ സ്വ​ദേ​ശി ഹ​സ​ൻ സാ​ഫി​ന്​ വ​യ​സ്സ്​ 22 മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. പ​ല​ൻ​​പു​റി​​ലെ കാ​നോ​ദ​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ജാം​ന​ഗ​ർ എ.​സി.​പി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഐ.​പി.​എ​സു​കാ​ര​ൻ. ഡി​സം​ബ​ർ 23നാ​ണ്​ സ്ഥാനമേൽക്കുക.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ 570ാം റാ​ങ്ക്​ നേ​ടി​യാ​ണ്​ ഹ​സ​ൻ സാ​ഫി​ൻ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഐ.​എ.​എ​സ്​ ആ​ഗ്ര​ഹി​ച്ച്​ വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും ല​ക്ഷ്യം​ നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ്​ ഐ.​പി.​എ​സി​ൽ പ്ര​വേ​ശി​ച്ച​ത്. ചെ​റി​യ വ​ജ്ര​നി​ർ​മാ​ണ ശാ​ല​യി​െ​ല തൊ​ഴി​ലാ​ളി​ക​ളാ​യ മു​സ്​​ത​ഫ ഹ​സ​​െൻറ​യും ന​സീം​ബാ​നു​വി​​െൻറ​യും മ​ക​നാ​ണ്.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​​നും മ​ക​​െൻറ പ​ഠ​ന​ത്തി​നും എ​ല്ലാം പ​ണം ക​ണ്ടെ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ട​വ​രാ​ണ്​ മാ​താ​പി​താ​ക്ക​ൾ. ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കും ക​ല്യാ​ണ​ങ്ങ​ൾ​ക്കും ച​പ്പാ​ത്തി ഉ​ണ്ടാ​ക്കി ന​ൽ​കി​യാ​ണ്​ ന​സീം​ബാ​നു അ​ധി​ക​വ​രു​മാ​നം ക​​ണ്ടെ​ത്തി​യ​ത്. സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ക്കു​ന്ന​തി​ന്​​ നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പി​ന്തു​ണ​യും ഹ​സ​ന്​ ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathhasan safinyoungest IPS officer
News Summary - Hasan Safin: the youngest IPS officer in country-india
Next Story