Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightയമനിൽ മിസൈൽ ആ​ക്രമണം;...

യമനിൽ മിസൈൽ ആ​ക്രമണം; 83 സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
യമനിൽ മിസൈൽ ആ​ക്രമണം; 83 സൈനികർ കൊല്ലപ്പെട്ടു
cancel

ഏദൻ: യമൻ സൈനിക ക്യാമ്പിനുനേരെയുണ്ടായ മിസൈൽ, ​ഡ്രോൺ ആ​ക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടു. മാരിബ്​ പ്രവിശ്യയി ലെ സൈനികകേന്ദ്രത്തിനുനേരെയുണ്ടായ ആ​ക്രമണത്തിൽ 148 പേർക്ക്​ പരിക്കുണ്ട്​. ആക്രമണത്തിനു പിന്നിൽ ഹൂതി വിമതരാണെന്ന്​ ആരോപണമുണ്ടെങ്കിലും അവർ ഇതുവരെ ഉത്തരവാദിത്തമേറ്റിട്ടില്ല.

തലസ്​ഥാനമായ സൻആയുടെ വടക്കുഭാഗത്ത്​ നിഹ്​മയിൽ ഹൂതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ്​ സൈനിക ക്യാമ്പിലെ പള്ളിക്കുനേരെയുള്ള ആക്രമണം. പള്ളിയിൽ ശനിയാഴ്​ച വൈകീട്ട്​ നമസ്​കാരം നടക്കുന്നതിനിടെയാണ്​ ആക്രമണമെന്ന്​ സൈനികവൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsYemeni soldiersMarib military camp
News Summary - Dozens of Yemeni soldiers killed in Marib military camp attack
Next Story