You are here

അ​വ​രി​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്നു​ണ്ട്

ദ​യാ​ബാ​യി
13:36 PM
16/05/2019

കോ​ട്ട​യം ജി​ല്ല​യി​ൽ മീ​ന​ച്ചി​ൽ  പാ​ലാ​യ്ക്കു സ​മീ​പ​മു​ള്ള പൂ​വ​ര​ണി​യി​ലാ​ണ്​ ഞാ​ൻ ജ​നി​ച്ച​ത്. ക്രൈ​സ്​​ത​വ മേ​ഖ​ല​യി​ൽ ആ​യ​തി​നാ​ൽ ​ മു​സ്​​ലിം സ​മൂ​ഹ​വു​മാ​യി  ​ കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കൊ​ച്ചു​കൊ​ട്ടാ​രം പ്രൈ​മ​റി സ്കൂ​ൾ, വി​ള​ക്കു​മാ​ടം സെ​ൻ​റ്​​ജോ​സ​ഫ്സ്​ ഹൈ​സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ച്ച​പ്പോ​ഴും അ​തി​നു​ള്ള സ​ന്ദ​ർ​ഭ​മു​ണ്ടാ​യി​ല്ല.

മും​െബെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം.​എ​സ്‌.​ഡ​ബ്ല്യു​വും നി​യ​മ​വും പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ്​ അ​തി​ന്​ ഭാ​ഗ്യം ല​ഭി​ച്ച​ത്. ഞാ​ന​ന്ന്​ പ​ഠി​ക്കു​​ന്ന​തി​നൊ​പ്പം ട്യൂ​ഷ​ൻ എ​ടു​ക്കു​മാ​യി​ര​ു​ന്നു. ബോം​ബെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ന​ടു​ത്ത്​  സ​മ്പ​ന്ന മു​സ്​​ലിം കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക്​ മൂ​ന്നു​​വ​ർ​ഷ​ത്തോ​ളം ട്യൂ​ഷ​ൻ എ​ടു​ക്കാ​ൻ അ​വ​സ​രം കി​ട്ടി.  ഗൃ​ഹ​നാ​ഥ​ൻ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നാ​യി​രു​ന്നു.

കു​ട്ടി​ക​ൾ​ക്ക്​ പ​ഠി​ക്കാ​ൻ മ​ടി​യും. ബാ​ൽ​വാ​സ്​  ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന കു​ടും​ബ​മാ​യി​രു​ന്നു അ​ത്. പ​തി​യെ കു​ട്ടി​ക​ൾ എ​ന്നോ​ട്​ അ​ടു​ത്തു. പ​ഠ​ന​ത്തി​ൽ മി​ക​വ്​ കാ​ണി​ക്കാ​നും തു​ട​ങ്ങി. പ​ല ദി​വ​സ​ങ്ങ​ളി​ലും ഞാ​ൻ കു​ട്ടി​ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു.റ​മ​ദാ​ൻ ക​ട​ന്നു​വ​രു​േ​മ്പാ​ൾ ആ ​കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റം എ​ന്നെ പ​ല​പ്പോ​ഴം വി​സ്​​മ​യി​പ്പി​ച്ചി​ട്ടു​ണ്ട്​. വി​ശു​ദ്ധ​മാ​യ ദി​ന​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ ആ​ഴ്​​ച​ക​ൾ​ക്ക്​ മു​െ​മ്പ അ​വ​രൊ​രു​ങ്ങും.

Ramadan-food

നോ​മ്പും ദൈ​വ​ത്തി​െ​ൻ​റപ്ര​തി​ഫ​ലവും
കു​ട്ടി​ക​ൾ പോ​ലും നോ​െമ്പാരുക്കത്തിൽ പങ്കാളികളാവും. ​വീ​ട്​ വൃ​ത്തി​യാ​ക്കി​യും അ​നു​ഷ്​​ഠാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തി​യും കൃ​ത്യ​മാ​യ ഒ​രു​ക്കം. ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക്​ ഭ​ക്ഷ​ണ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ പ്ര​യാ​സ​മി​ല്ലാ​ഞ്ഞി​ട്ടും  റ​മ​ദാ​ൻ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി രാ​പ്പ​ക​ലി​ല്ലാ​െ​ത അ​ടു​ക്ക​ള​യി​ൽ വ​റു​ക്ക​ലും പൊ​ടി​ക്ക​ലും ന​ട​ക്കും. റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​പോ​ലും ജ​ല​പാ​ന​മി​ല്ലാ​െ​ത നോ​മ്പ​നു​ഷ്​​ഠി​ക്കു​ന്ന​ത്​ കാ​ണു​േ​മ്പാ​ൾ ​ ഞാ​ൻ കൂ​ടു​ത​ൽ അ​തി​ശ​യി​ക്കും. ഒ​രു​വി​ധ തെ​റ്റാ​യ പ്ര​വൃ​ത്തി​യും ഇ​ല്ലാ​തെ നോ​മ്പ്​ നോ​റ്റാ​േ​ല ദൈ​വ​ത്തി​െ​ൻ​റ പ്ര​തി​ഫ​ലം കി​ട്ടൂ എ​ന്ന്​ കു​ട്ടി​ക​ൾ എ​നി​ക്ക്​ പ​റ​ഞ്ഞു​ത​രു​മാ​യി​രു​ന്നു.

ആ ​കു​ടും​ബം നോ​െ​മ്പ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ എ​െ​ൻ​റ ​ ഭ​ക്ഷ​ണ​ത്തി​ന്​ യാ​തൊ​രു ത​ട​സ്സ​വും ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല നോ​മ്പ്​ തു​റ​ക്കു​ന്ന വേ​ള​യി​ൽ എ​ന്നെ​യും ഒ​പ്പ​മി​രു​ത്തും.  ആ​ദ്യം എ​െ​ൻ​റ പാ​ത്ര​ത്തി​ലേ​ക്ക്​ വി​ള​മ്പി​ത്ത​ന്നാ​േ​ല അ​വ​ർ​ക്ക്​ സം​തൃ​പ്​​തി​യാ​കൂ. സ്​​നേ​ഹ​വും ന​ന്മ​യും ഉ​ള്ള അ​വ​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മും​െബെ​യി​ൽ ചെ​ന്ന​പ്പോ​ൾ സ​ന്ദ​ർ​ശി​ച്ചു. എ​ല്ലാ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു. പ​ഠി​ക്കാ​ൻ കൂ​ടു​ത​ൽ മ​ടി കാ​ണി​ച്ച  വീ​ട്ടി​ലെ ഇ​ള​യ പെ​ൺ​കു​ട്ടി പ​ഠി​ച്ച്​ ഉ​യ​ർ​ന്ന ജോ​ലി വാ​ങ്ങി​യി​രി​ക്കു​ന്നു. മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടാ​ണ് അ​വി​ടേ​ക്ക്​ പോ​യ​ത്.  അ​വ​ൾ എ​ന്നെ ക​ണ്ട​പ്പോ​ൾ ഒാ​ടി​വ​ന്ന്​ കെ​ട്ടി​പ്പി​ടി​ച്ചു. വീ​ടി​നും ആ​ളു​ക​ൾ​ക്കും ഒ​ത്തി​രി മാ​റ്റം വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ പ​ഴ​യ സൗ​ഹൃ​ദ​ത്തി​ന്​ ഒ​രു വ്യ​ത്യാ​സ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

ആ ​കു​ട്ടി​യാ​ണ്​മ​ന​സ്സി​ൽ എ​പ്പോ​ഴും
മു​സ്​​ലിം സ​മൂ​ഹ​വു​മാ​യി എ​നി​ക്ക്​ കൂ​ടു​ത​ൽ ബ​ന്ധ​മു​ണ്ടാ​യ മ​റ്റൊ​രു സ​ന്ദ​ർ​ഭം ബം​ഗ്ലാ​ദേ​ശ്​ യു​ദ്ധ​കാ​ല​ത്താ​ണ്. കു​െ​റ​നാ​ൾ മ​ദ​ർ തെ​രേ​സ​യു​ടെ ചി​ൽ​ഡ്ര​ൻ​സ്‌ ഹോ​മി​ലും ഓ​ൾ​ഡേ​ജ്‌ ഹോ​മി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ്​  യു​ദ്ധ​സ​മ​യ​ത്ത്‌ അ​ഭ​യാ​ർ​ഥി​ക​ളു​ടെ സേ​വ​ന​ത്തി​നാ​യി ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ​ത്. 1971ലാ​യി​രു​ന്നു എ​ന്നാ​ണോ​ർ​മ. മ​ദ​ർ​തെ​രേ​സ​യു​ടെ സി​സ്​​റ്റ​ർ​മാ​രൊ​പ്പം  സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.  ബം​ഗാ​ളി ഡോ​ക്​​ട​റും ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ടു​ക്കാ​ൻ പോ​ലും ആ​ളെ കി​ട്ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ചു​മ​ന്ന്​ വ​ണ്ടി​യി​ൽ ക​യ​റ്റും. ഡ്രൈ​വ​ർ ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റും.

ഒ​രി​ക്ക​ൽ  പു​ല​ർ​ച്ചെ  ന​ട​ക്കാ​ൻ പോ​യ​പ്പോ​ൾ  ത​ടാ​ക​ത്തി​ന്​ അ​ടു​ത്ത്​ മ​ണ​ലി​ൽ ചോ​ര​ക്കു​ഞ്ഞ്. പ്ര​സ​വി​ച്ചി​ട്ട്​ കു​റ​ച്ച്​ മ​ണി​ക്കൂ​റു​ക​ളേ ആ​യി​ട്ടു​ള​ളൂ .  ഞാ​ൻ ഒാ​ടി​ച്ചെ​ന്ന്​ അ​തി​നെ എ​ടു​ത്തു. ഭാ​ഗ്യം! ജീ​വ​െ​ൻ​റ തു​ടി​പ്പ്​ കാ​ണാ​നു​ണ്ട്. ഉ​ട​ൻ​ത​ന്നെ ഞാ​നാ​കു​ഞ്ഞി​​നെ​യും കൊ​ണ്ട്​ ഒാ​ടാ​ൻ തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ കു​െ​റ​യ​ധി​കം ബു​ദ്ധി​മു​ട്ടി. ദി​വ​സ​ങ്ങ​ൾ​ക്ക​കം കു​ഞ്ഞ്​ ആ​രോ​ഗ്യം പ്രാ​പി​ച്ചു. ​പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ഞാ​ന​തി​നെ കാ​ണാ​ൻ പോ​കു​മാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ലെ ആ ​കാ​ല​ഘ​ട്ട​ത്തി​നെ കു​റി​ച്ച്​ പ​റ​യു​േ​മ്പാ​ൾ ആ ​കു​ട്ടി​യാ​ണ്​ മ​ന​സ്സി​ൽ എ​പ്പോ​ഴും.


ത​യാ​റാ​ക്കി​യ​ത്​: ഷ​മീ​ർ മു​ഹ​മ്മ​ദ്​
 

Loading...
COMMENTS