Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപ്രധാനമന്ത്രീ, ഇതാണോ...

പ്രധാനമന്ത്രീ, ഇതാണോ താങ്കൾ വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ..?

text_fields
bookmark_border
പ്രധാനമന്ത്രീ, ഇതാണോ താങ്കൾ വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ..?
cancel

ആധാർ ഇല്ലാത്തവൻെറ കാര്യം വഴിയാധാരമെന്നതാണ്​ ഇപ്പോഴത്തെ സ്​ഥിതി. ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിക്കാൻ പോയാലും പെരുവഴിയാധാരം എന്ന നിലയിലായെന്ന്​ പരിതപിക്കുകയാണ്​ ബംഗളൂരുവിൽ താമസിക്കുന്ന ഒരു മലയാളി യുവതി. ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിക്കാൻ എൻറോൾമ​െൻറ്​ കേന്ദ്രത്തിലെത്തിയ അവർക്ക്​ അനുഭവിക്കേണ്ടിവന്ന യാതന വിവരിച്ചുകൊണ്ട്​ ‘ഇതാണോ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ..?’ എന്ന്​ ചോദിച്ച്​ അവർ നരേന്ദ്ര മോദിക്ക്​ കത്തെഴുതിയിരിക്കുകയാണ്​. ബംഗളൂരുവിലെ എച്​.എസ്​.ആർ ലേഔട്ടിലെ ഇന്ത്യൻ ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന എൻറോൾമ​െൻറ്​ കേന്ദ്രത്തിലാണ്​ ശ്രീപുർണ വിശ്വനാഥൻ എന്ന യുവതിക്ക്​ ദുരിതമനുഭവിക്കേണ്ടിവന്നത്​.

ദീർഘകാലം യു.എ.ഇയിൽ താമസിച്ചിരുന്ന തനിക്ക്​ യാതൊരു നൂലാമാലകളുമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ അവിടുത്തെ സുപ്രധാനമായ തിരിച്ചറിയൽ രേഖ ലഭ്യമായ അനുഭവംകൂടി വിവരിച്ചാണ്​ ശ്രീപൂർണ കത്തെഴ​ുതിയിരിക്കുന്നത്​. എച്​.എസ്​.ആർ ലേഔട്ടിൽ ഇന്ത്യൻ ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന (IFSC CODE- IDBI000C122) ആധാർ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാവിലെ 10.30നാണ്​ ശ്രീപൂർണ എത്തിയത്​.ടോക്കൺ നൽകുന്നിടത്തെ ക്യുവിൽ നിന്ന്​ ഫോം പൂരിപ്പിച്ചു നൽകിയെങ്കിലും ബാങ്കിലെ കസ്​റ്റമർ അല്ലാത്തതിനാൽ പുറത്തുനിൽക്കണമെന്നായിരുന്നു സെക്യൂരിറ്റിക്കാരൻ ഇവരോട്​ ആവശ്യപ്പെട്ടത്​. പുറത്താണെങ്കിൽ ഇരിക്കാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. തണലുള്ളിടത്തെല്ലാം ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക്​ ചെയ്​തിരിക്കുകയാണ്​.

ആധാർ എടുക്കാൻ വന്ന കുട്ടികളും പ്രായമായവരുമടങ്ങുന്ന പൊരിവെയിലത്തെ ക്യൂവിൽ മണിക്കുറുകളോളം നിന്നിട്ടും ആധാർ കേന്ദ്രത്തിലെ ജീവനക്കാരിൽ നിന്ന്​ യാതൊരു പ്രതികരണവുമുണ്ടായില്ല. മാത്രവുമല്ല, ക്യൂവിന്​ യാതൊരു അനക്കവും ഉണ്ടായിരുന്നുമില്ല. ഒരു മണിയായിട്ടും കാര്യമായ അനക്കമില്ല. വിവരം തിരക്കിയപ്പോഴാണ്​ അറിയുന്നത്​ ആധാർ കേന്ദ്രത്തിലെ ഏക ലാപ്​ടോപിൻെറ അപ്​ഡേഷൻ പൂർത്തിയാകാത്തതിനാലാണ്​ എൻറോൾ ചെയ്യാൻ കഴിയാത്തതെന്ന്​. മാത്രവുമല്ല, ഇൻറർനെറ്റിൻെറ വേഗത തീരെ കുറവുമായിരുന്നു. എൻെറ ടോക്കൺ നമ്പറാണെങ്കിൽ അവസാനത്തേതുമായിരുന്നു. വളരെ പരുക്കനായിട്ടാണ്​ ജീവനക്കാർ പെരുമാറിയതെന്ന്​ കത്തിൽ ശ്രീപൂർണ പറയുന്നു. മൂന്നരയ്​ക്ക്​ ബാങ്ക്​ അടയ്​ക്കുന്ന നേരമായിട്ടും ഒന്നും നടക്കാതായപ്പോൾ ഇതേ ടോക്കണുമായി നാ​ളെ വന്നാൽ സ്വീകരിക്കുമോ എന്ന്​ ചോദിച്ചതിനും വിചിത്രമായ മറുപടിയാണ്​ കിട്ടിയത്​. നിങ്ങൾക്ക്​ വേണമെങ്കിൽ പോകാം, അടുത്ത ദിവസം വന്നാൽ വീണ്ടും പുതിയ ടോക്കൺ എടുത്ത്​ നടപടികൾ പൂർത്തിയാക്കണം’ എന്നായിരുന്നു അവരുടെ മറുപടി.

വളരെ പഴഞ്ചൻ ഉപകരണങ്ങളും വെച്ച്​ ഇങ്ങനെയൊരു സംവിധാനം എങ്ങനെ കാര്യക്ഷമമായി നടപ്പാക്കുമെന്നാണ്​ അവർ ചോദിക്കുന്നത്​. ‘ബംഗളൂരു പോലൊരു ഹൈടെക്​ നഗരത്തിൽ ഇതാണ്​ സ്​ഥിതിയെങ്കിൽ ഇത്രയും സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഗ്രാമങ്ങളിലെ സ്​ഥിതി എന്തായിരിക്കുമെന്ന്​ ശ്രീപൂർണ ‘മാധ്യമ’ത്തോട്​ പ്രതികരണമറിയിച്ചു...
ദീർഘകാലം യു.എ.ഇയിൽ ആയിരുന്ന തനിക്ക്​ സർക്കാർ ഓഫീസുകളിൽ നിന്ന്​ ഇങ്ങനെയൊരു കാലതാമസ​മോ മോശമായ പെരുമാറ്റമോ ഒരിക്കലും ​േനരിടേണ്ടിവന്നിട്ടില്ല... ഓരോ ദിവസവും നൂറുകണക്കിന്​ ആവശ്യങ്ങളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന​വരോടുള്ള നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്നും ശ്രീപൂർണ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital indiaAadhar Card Controversies
News Summary - A Complaint letter o prime minister bay a lady on digital India
Next Story