പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് നടുഭാഗം ചുണ്ടൻ ജേതാക്കൾ
text_fieldsകൊല്ലം: പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ കിരീടമുയർത്തി പള്ളാത്തുരുത്തി ബോട്ട് ക്ല ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ്(സി.ബി.എൽ) ജേതാക്കളായി. 12 മത്സരങ ്ങളും പൂർത്തിയായ ലീഗിൽ 173 പോയൻറുമായാണ് നടുഭാഗം ചുണ്ടൻ (േട്രാപ്പിക്കൽ ടൈറ്റൻസ്) പ്ര ഥമ ജേതാക്കൾ എന്ന ഖ്യാതിയിലേക്ക് തുഴയെറിഞ്ഞത്.
തുടർജയങ്ങളുമായി നേരത്തേതന്നെ സി.ബി.എൽ കിരീടം നടുഭാഗം ചുണ്ടൻ ഉറപ്പിച്ചിരുന്നു. അവസാന മത്സരമായ പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഫോട്ടോ ഫിനിഷിലാണ് നടുഭാഗം ജേതാക്കളായത്. വാശിയേറിയ മത്സരത്തിൽ 0.11 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ (റേജിങ് റോവേഴ്സ്) മറികടന്നത്. 0.24 സെക്കൻഡുകളുടെ വ്യത്യാസത്തിൽ എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) മൂന്നാമതെത്തി.
4:33.69 മിനിറ്റിലാണ് നടുഭാഗം ചുണ്ടൻ ഒന്നാമതെത്തിയത്. കാരിച്ചാൽ ചുണ്ടൻ (4:33.80), ദേവസ് ചുണ്ടൻ (4:33.93) എന്നിങ്ങനെയാണ് ഫൈനലിലെ സമയക്രമം. പ്രസിഡൻറ്സ് ട്രോഫിയിലേതുപോലെ ചാമ്പ്യൻസ് ലീഗിലും കാരിച്ചാൽ ചുണ്ടനാണ് രണ്ടാം സ്ഥാനം -86 പോയൻറ്. ദേവസ് ചുണ്ടൻ 76 പോയൻറുമായി മൂന്നാം സ്ഥാനം നേടി.
അതേസമയം, ലീഗ് മാതൃകയിലേക്ക് പ്രസിഡൻറ്സ് ട്രോഫി മാറിയതോടെ കാണികളുടെ എണ്ണം കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
