ഒറ്റക്ക് ഒന്ന് നൃത്തമാടണം
text_fieldsഎട്ട്, ഒമ്പത്, 10 ക്ലാസുവരെ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. കൊല്ലം, തൊടുപുഴ പാലക്ക ാട് ജില്ലകളിലായിരുന്നു മത്സരങ്ങൾ. കഥകളി, മാർഗംകളി, തിരുവാതിരക്കളി, സംഘനൃത്തം തു ടങ്ങി ഗ്രൂപ് ഇനങ്ങളിലായിരുന്നു പെങ്കടുത്തത്. സ്റ്റേജിൽ കയറി മത്സരിക്കുക എന്നത് എപ്പോഴും ആവേശം തരും. ഇപ്പോൾ ഒരു അവസരം കിട്ടിയാൽ തീർച്ചയായും കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയവയിൽ മത്സരിക്കും. അന്ന് സോളോ വിഭാഗങ്ങളിൽ മത്സരിക്കാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ സോളോ വിഭാഗങ്ങളാകും തെരഞ്ഞെടുക്കുക. അന്ന് മത്സരിച്ചവയിലും വീണ്ടും പങ്കെടുക്കാനുമുണ്ട് ആഗ്രഹം.
കലോത്സവത്തിന് കൊല്ലത്തേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ട്രെയിനിൽ കയറുന്നത്. ഇപ്പോഴും മിക്ക സ്കൂളുകളിലെയും കുട്ടികൾ സ്വന്തം ജില്ല വിട്ട് മറ്റൊരു സ്ഥലത്ത് പോകുന്നതൊക്കെ ആദ്യമായിട്ടാകും. അതിെൻറ ആകാംക്ഷയൊക്കെ ഒന്നു വേറെതന്നെ.
ഇപ്പോഴും കലോത്സവ വേദിയിൽ പോയിരുന്ന് കണ്ണ് നിറഞ്ഞ് തിരിച്ചുപോരുന്ന വ്യക്തിയാണ് ഞാൻ. കുട്ടികൾ മത്സരിക്കുന്നത് കണ്ട സന്തോഷവും നമുക്ക് മത്സരിക്കാൻ സാധിക്കാത്തതിെൻറ സങ്കടവുമെല്ലാം വരും. ആലപ്പുഴ കലോത്സവ നഗരിയിലേക്ക് ഞാനുമെത്തും. എെൻറ ഗുരുവിെൻറ ശിഷ്യകൾ മത്സരിക്കുന്നുണ്ട്. ആ മത്സരങ്ങൾ കാണാനും ആവേശവും ഊർജവും ഏറ്റുവാങ്ങാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
