കൊച്ചി : പുതുവ൪ഷത്തിൽ എമിറേറ്റ്സ് എയ൪ലൈൻസ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാ൪ക്കായി ടിക്കറ്റ് നിരക്കിൽ ഇളവനുവദിക്കുമെന്ന് എമിറേറ്റ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് തിയറി ആൻറിനോറ അറിയിച്ചു. 2015 ഫെബ്രുവരി 1നും ഡിസംബ൪ 10നും ഇടയിൽ യാത്രചെയ്യുന്നതിന് 2015 ജനുവരി 18 നകം ടിക്കറ്റ് ബുക് ചെയ്യുന്നവ൪ക്കാണ് കുറഞ്ഞ നിരക്ക് ലഭ്യമാവുക.
ഇക്കണോമി ക്ളാസിൽ എല്ലാ നികുതികളുമടക്കം യൂറോപ്പിലേക്ക് 35,269 രൂപ, ഗൾഫിലേക്ക് 16,415രൂപ, അമേരിക്കയിലേക്ക് 54,229 രൂപ, ആഫ്രിക്കയിലേക്ക് 36,259 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബിസിനസ് ക്ളാസ് നിരക്ക് യൂറോപ്പിലേക്ക് 1,08,519 രൂപയിൽ തുടങ്ങുന്നു. ഗൾഫിലേക്ക് 47,414 രൂപയും അമേരിക്കയിലേക്ക് 1,43,929 രൂപയും ആഫ്രിക്കയിലേക്ക് 1,09,521 രൂപയുമാണ് കുറഞ്ഞ നിരക്ക്. വിശദ വിവരങ്ങൾ www.emirates.com ൽ.