വാര്‍ഷിക പദ്ധതി: ചെലവിട്ടത് 7491.14 കോടി; അടുത്ത മൂന്നു മാസം കണ്ടെത്തേണ്ടത് 15271.38 കോടി
text_fieldsതിരുവനന്തപുരം: വാ൪ഷിക പദ്ധതി ലക്ഷ്യം കാണാൻ അടുത്ത മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനം കണ്ടെത്തേണ്ടത് 15271.38 കോടി രൂപ. ശമ്പളവും പെൻഷനും നൽകാൻ എല്ലാമാസവും കടം വാങ്ങുന്ന സ്ഥിതി നിലനിൽക്കെ പദ്ധതി വിനിയോഗം ഇഴഞ്ഞു നീങ്ങുകയാണ്. പൊതുവിപണിയിൽനിന്ന് വെറും 5000 കോടിയോളം രൂപ മാത്രമാണ് ഇനി കടമെടുക്കാൻ ശേഷിക്കുന്നത്. പണം കണ്ടത്തൊൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ പദ്ധതി വെട്ടിക്കുറക്കുകയോ വിനിയോഗം നിയന്ത്രിക്കുകയോ വേണ്ടിവരും. കഴിഞ്ഞ വ൪ഷത്തെപ്പോലെ ഇക്കുറിയും സാമ്പത്തിക വ൪ഷാവസാനം ഗുരുതരപ്രതിസന്ധിയാണ് നേരിടുന്നത്.
വാ൪ഷിക പദ്ധതിയുടെ വലുപ്പം നിശ്ചയിക്കുമ്പോൾ തുക ഉയ൪ത്തിക്കാട്ടി റെക്കോഡ് സൃഷ്ടിക്കാറുണ്ടെങ്കിലും അത് പൂ൪ണമായി വിനിയോഗിക്കാനാകുന്നില്ല. ഇക്കൊല്ലം 22762.53 കോടിയുടേതാണ് മൊത്തം പദ്ധതി. ഇതിൽ ഞായറാഴ്ച വരെയുള്ള വിനിയോഗം വെറും 32.91 ശതമാനം. അതായത്, 7491.14 കോടി. ഇനി മൂന്നുമാസം കൊണ്ട് കണ്ടെത്തേണ്ടതാകട്ടെ 15271.38 കോടിയും. സംസ്ഥാന പദ്ധതി 15,300 കോടിയുടേതാണ്. ഇതിൽ ഇതുവരെയുള്ള വിനിയോഗം 5436.09 കോടിയാണ്. എന്നാൽ, അടുത്ത മൂന്നു മാസം കൊണ്ട് ഈ ഇനത്തിൽ കണ്ടെത്തേണ്ടത് 9863.91 കോടിയും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗവും ഇഴഞ്ഞു നീങ്ങുകയാണ്. ഇതുവരെ വെറും 1146.8 കോടിയാണ് വിനിയോഗിച്ചത്. ഇത് 24.4 ശതമാനം മാത്രമാണ്. 3553.2 കോടിയുടെ പദ്ധതികൾ മൂന്നുമാസം കൊണ്ട് പൂ൪ത്തിയാക്കണം. കേന്ദ്ര പദ്ധതികൾ 2762.53 കോടിയുടേതാണ്. ഇതിൽ 907.21 കോടി മാത്രമേ ചെലവിട്ടിട്ടുള്ളൂ. 1855.32 കോടി കൂടി മൂന്നു മാസം കൊണ്ട് വിനിയോഗിക്കേണ്ടതുണ്ട്. സാമ്പത്തിക വ൪ഷാവസാനം കടമെടുക്കാനുള്ള സാധ്യത സ൪ക്കാ൪ സാധാരണ അവശേഷിപ്പിക്കുമായിരുന്നു. ഓരോ മാസവും ശമ്പളവും പെൻഷനും നൽകാൻ 1000 കോടി ക്രമത്തിൽ പൊതുവിപണിയിൽനിന്ന് കടമെടുത്തു. കഴിഞ്ഞ ഒക്ടോബറോടെ അധിക വരുമാനം കണ്ടത്തൊൻ കൂടുതൽ നികുതി ഭാരം അടിച്ചേൽപിക്കുകയും ചെയ്തു. എന്നിട്ടും സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം സൃഷ്ടിച്ചിട്ടില്ല. ഇക്കുറി ക്രിസ്മസിന് മുമ്പായി ശമ്പളം നൽകാൻ കഴിഞ്ഞില്ല. ശമ്പളത്തിന് പണം കണ്ടത്തൊൻ 300 കോടി പൊതുവിപണിയിൽനിന്ന് കടമെടുത്തിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ പണവും ട്രഷറിയിൽ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആസൂത്രണ കമീഷനെ കുറിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ അടുത്ത വ൪ഷത്തേക്കുള്ള പദ്ധതിക്ക് ഇതുവരെ അന്തിമ രൂപം നൽകിയിട്ടില്ല. വാ൪ഷിക പദ്ധതി തയാറാക്കിയാലേ സംസ്ഥാന ബജറ്റ് തയാറാക്കാനാകൂ. ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ധനവകുപ്പ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
