മതമൂല്യങ്ങള്‍ സാമൂഹിക ജീവിതത്തെ സ്വാധീനിക്കണം –ജലാലുദ്ദീന്‍ ഉമരി
text_fieldsകുറ്റ്യാടി: മതത്തിൻെറ മഹനീയമൂല്യങ്ങൾ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിൽ സ്വാധീനം ചെലുത്തുമ്പോഴേ ലോകം അനുഭവിക്കുന്ന ധാ൪മികച്യുതിക്ക് പരിഹാരമുണ്ടാകൂവെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീ൪ മൗലാനാ ജലാലുദ്ദീൻ അൻസ്വ൪ ഉമരി അഭിപ്രായപ്പെട്ടു. അഞ്ചു ദിവസമായി നടക്കുന്ന കുറ്റ്യാടി ഇസ്ലാമിയ കോളജ് 60ാം വാ൪ഷികാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 95 ശതമാനം മതവിശ്വാസികൾ ജീവിക്കുന്ന ഒരു രാജ്യത്ത് മതം സാമൂഹിക രംഗങ്ങളിൽ ഇടപെടാൻ പാടില്ളെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഖു൪ആൻെറ മഹനീയ മൂല്യങ്ങൾ മനുഷ്യനെ ഉയ൪ന്ന വിതാനത്തിലാണ് നി൪ത്തുന്നത്. ഈ തിരിച്ചറിവാണ് ധ൪മച്യുതിക്കുള്ള പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി ബിരുദദാനം നടത്തി. ഹിന്ദുത്വം ഒരു സംസ്കാരം എന്ന നിലയിൽ അടിച്ചേൽപിച്ച് മുസ്ലിംകളുടെ വിശ്വാസത്തെ തക൪ക്കാൻ സംഘ്പരിവാ൪ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നി൪മിക്കുന്നതിൽ ആയിരക്കണക്കിന് വ൪ഷത്തെ ചരിത്ര പാരമ്പര്യമുള്ള സമൂഹമാണ് മുസ്ലിംകൾ. ഈ ചരിത്രത്തെ ചോ൪ത്തിക്കളയാനുള്ള ബോധപൂ൪വ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ‘മുസ്ലിം ഒബ്സ൪വ൪’ മാഗസിൻ ചീഫ് എഡിറ്റ൪ ഡോ. അസ്ലം അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ അംഗം ടി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മേഴ്സി ഫൗണ്ടേഷൻ ചെയ൪മാൻ ടി.കെ. ഇബ്രാഹീം, മീഡിയവൺ മാനേജിങ് ഡയറക്ട൪ ഡോ. അബ്ദുസ്സലാം വാണിയമ്പലം, ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി പി. മുജീബുറഹ്മാൻ എന്നിവ൪ സംസാരിച്ചു. സമ്മേളന കൺവീന൪ റസാഖ് പാലേരി സ്വാഗതവും ചെയ൪മാൻ ഖാലിദ് മൂസാ നദ്വി സമാപന പ്രാ൪ഥനയും നി൪വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
