ആഭരണ ചീന്തുകളില്‍ പൂവണിഞ്ഞത് 22 യുവതികളുടെ മംഗല്യസ്വപ്നം
text_fieldsകോട്ടയം: പഴകിപ്പൊട്ടിയ സ്വ൪ണാഭരണ കഷണങ്ങൾ 22 നി൪ധന യുവതികൾക്ക് നൽകിയത് മംഗല്യജീവിതം. ഫാ. പോളിൻെറ നേതൃത്വത്തിൽ വേളൂ൪ ഗ്രാമം ഒത്തു ചേ൪ന്നപ്പോൾ പുളിനാക്കൽ പള്ളിയിൽ ഞായറാഴ്ച നടന്ന സമൂഹ വിവാഹത്തിലൂടെ 22 യുവതി-യുവാക്കൾ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.
ഒട്ടേറെ നി൪ധന യുവതി-യുവാക്കൾ സാമ്പത്തിക പരാധീനത മൂലം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ വലയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് ഫാ. പോൾ സമൂഹവിവാഹത്തിന് മുൻകൈ എടുത്തത്. പഴകി പൊട്ടിയതും ഉപയോഗിക്കാതിരിക്കുന്നതുമായ ആഭരണാവശിഷ്ടങ്ങളാണ് ഇതിനായി ഇടവക വികാരിയായ ഫാ. പോൾ ആവശ്യപ്പെട്ടത്. മുത്തശ്ശിമാ൪ മുതൽ കുട്ടികൾ വരെയുള്ളവ൪ പിറ്റേന്ന് മുതൽ ആഭരണാവശിഷ്ടങ്ങളുമായി എത്തി.
സ്വ൪ണാഭരണങ്ങളുടെ പൊട്ടിയ കഷണങ്ങൾ ഉൾപ്പെടെ സംഭാവനകൾ ചേ൪ത്ത് വധൂവരന്മാ൪ക്കുള്ള ആഭരണങ്ങളും വിവാഹച്ചെലവിനുള്ള പണവും കണ്ടത്തെുകയായിരുന്നു. ലക്ഷം രൂപയും അഞ്ചു പവനും നൽകിയാണ് ഓരോ യുവതിയെയും കതി൪മണ്ഡപത്തിലേക്ക് നയിച്ചത്. കല്യാണ സാരികൾ പുളിമൂട്ടിൽ സിൽക്സ് നൽകി. നൂറോളം അപേക്ഷകളിൽനിന്നാണ് 22 പേരെ കണ്ടത്തെിയത്. തനിക്ക് സമ്മാനമായി ലഭിച്ച കാറുകൊണ്ട് 15 പേരുടെ വിവാഹ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ചരിത്രവും ഫാ. പോൾ ചാലാവീട്ടിലിനുണ്ട്.
പുളിനാക്കൽ പള്ളിയും ഗ്വാഡാലുപ്പമാതാ പ്രയ൪ ഗ്രൂപ്പും ചേ൪ന്നാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കു൪ബാന മധ്യേ മോൺ. മാത്യു വെള്ളാനിക്കൽ വിവാഹങ്ങൾ ആശീ൪വദിച്ചു. വധൂവരന്മാ൪ക്ക് ആശംസയ൪പ്പിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ്, സഖറിയാസ് മാ൪ പീലക്സിനോസ്, ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, മുൻ എം.പി വക്കച്ചൻ മറ്റത്തിൽ, മുൻ എം.എൽ.എ വി.എൻ. വാസവൻ, മുനിസിപ്പൽ ചെയ൪മാൻ കെ.ആ൪.ജി. വാര്യ൪, മുനിസിപ്പൽ കൗൺസില൪ എം.പി. സന്തോഷ്കുമാ൪, പി.യു. തോമസ്, ജിനു കുളത്തട്ടിൽ എന്നിവ൪ സംസാരിച്ചു.
വിവാഹം കഴിഞ്ഞ് 50 വ൪ഷം പൂ൪ത്തിയാക്കിയ ദമ്പതിമാരെ യോഗത്തിൽ ആദരിച്ചു. വിവാഹ സഹായധനത്തിനായി ആഴ്ചയിൽ ഒരു ദിവസം മംഗല്യ ഭാഗ്യക്കുറി തുടങ്ങണമെന്ന് ആവശ്യപ്പെട്ടുള്ള ഭീമഹരജി മന്ത്രിക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.