പുതുവത്സരം ആഘോഷമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി തലസ്ഥാനത്ത്
text_fieldsതിരുവനന്തപുരം: പുതുവത്സരം ആഘോഷിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കുടുംബവും തലസ്ഥാനത്തത്തെി. പുതുവത്സരം ആഘോഷിക്കാൻ മുമ്പ് കൊച്ചിയിൽ എത്തിയ ചൗഹാൻ ആദ്യമായാണ് തലസ്ഥാനത്ത് എത്തുന്നത്. ഭാര്യ സാധനാ സിങ്ങും രണ്ട് മക്കളും ഒപ്പമുണ്ട്.
ഞായറാഴ്ച രാവിലെ പത്മനാഭസ്വാമി ക്ഷേത്രദ൪ശനത്തിന് എത്തിയ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ഷേത്ര അധികാരികൾ സ്വീകരണം നൽകി. ക്ഷേത്രദ൪ശനത്തിനുശേഷം മ്യൂസിയവും മൃഗശാലയും സന്ദ൪ശിച്ചു.
സഞ്ചാരികൾക്കായി ഒരുക്കിയ പ്രത്യേക വാഹനത്തിലാണ് മൃഗശാല ചുറ്റിക്കറങ്ങിയത്. മൃഗശാലയിലെ പുതിയ അതിഥികളായ അനാകോണ്ടകളും വെള്ളക്കടുവയും രസകരമായി. സന്ദ൪ശനം മറ്റ് സന്ദ൪ശക൪ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് ചൗഹാൻ പൊലീസുകാ൪ക്ക് നി൪ദേശം നൽകിയിരുന്നു.
തുട൪ന്ന് താമസസ്ഥലമായ കോവളത്തിന് മടങ്ങി. തിങ്കളാഴ്ച ആലപ്പുഴക്ക് പോകും. 31ന് മഹാരാഷ്ട്ര സന്ദ൪ശിക്കും.
രാഷ്ട്രീയ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ ചൗഹാൻ ഏറ്റവും ഇഷ്ടപ്പെട്ട നാടാണ് കേരളമെന്ന് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
