മലിനീകരണം: ഉത്തരേന്ത്യന്‍ നഗരങ്ങള്‍ മുന്നില്‍, ദക്ഷിണേന്ത്യ ‘ക്ലീന്‍’
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള അഞ്ച് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് കൊല്ലവും പത്തനംതിട്ടയും സ്ഥാനംപിടിച്ചു. പട്ടികയിലെ മറ്റ് മൂന്നു നഗരങ്ങളും ദക്ഷിണേന്ത്യയിൽനിന്നാണ്. ക൪ണാടകയിലെ ഹാസൻ, തമിഴ്നാട്ടിലെ മധുര, പോണ്ടിച്ചേരി എന്നിവയാണിവ.
അതേസമയം, ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുള്ളത് ഉത്തരേന്ത്യയിലാണ്. യു.പിയിൽ ഒമ്പത്, പഞ്ചാബിൽ അഞ്ച്, രാജസ്ഥാനിൽ നാല്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മൂന്ന് വീതം, ബിഹാ൪, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒന്നു വീതവും നഗരങ്ങളാണ് പട്ടികയിലുള്ളത്. ഛത്തിസ്ഗഢിലെ റായ്പു൪, ഗുജറാത്തിലെ അഹ്മദാബാദ്, ഡൽഹി എന്നിവ പട്ടികക്കും മുകളിലാണ്.
ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോ൪ട്ടിലാണ് ഈ വിവരങ്ങൾ. ഈ വ൪ഷം മേയിലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോ൪ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
