മാവോവാദി ആക്രമണം റിസോര്‍ട്ടിനെതിരായ സമരം പരാജയപ്പെട്ട ഊരില്‍
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോവാദികൾ ആക്രമണം നടത്തിയത് റിസോ൪ട്ട് മാഫിയക്കെതിരെ ആദിവാസികൾ സമരം നടത്തി പരാജയപ്പെട്ട ഊരിൽ. മുക്കാലിയിലെ വനംവകുപ്പ് ഓഫിസിന് അടുത്താണ് ചിണ്ടക്കി ആദിവാസി ഊര്. അതിനടുത്താണ് മണ്ണാ൪ക്കാട് താലൂക്കിലെ കള്ളമല വില്ളേജിലെ വീരന്നൂരിലെ വിവാദ റിസോ൪ട്ട്. വനം, റവന്യൂ അധികൃതരുടെ ഒത്താശയോടെ 3.75 ഏക്ക൪ ആദിവാസി ഭൂമി റിസോ൪ട്ട് മാഫിയ കൈയേറിയെന്നാണ് ആദിവാസികളുടെ ആരോപണം. അന്നത്തെ ഊരുമൂപ്പനായ കീനൻെറ നേതൃത്വത്തിൽ ആദിവാസികൾ പട്ടികവ൪ഗ ഓഫിസ൪ക്ക് പരാതിയും നൽകിയെന്ന് ഇപ്പോഴത്തെ മൂപ്പൻ മരുതൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സൈലൻറ്വാലി സംരക്ഷിത വനമേഖലയോട് ചേ൪ന്ന് സ്വകാര്യ വ്യക്തി റീസ൪വേയിലൂടെ വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറിയെന്നും ഇവ൪ റിസോ൪ട്ട് നി൪മിക്കുന്നത് ആദിവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയാണെന്നും റിസോ൪ട്ട് നി൪മാണം അവസാനിപ്പിച്ച് ഭൂമി തിരിച്ചുനൽകണമെന്നും മൂപ്പൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പട്ടികവ൪ഗ (ഐ.ടി.ഡി.പി) ഓഫിസിന് മുന്നിൽ സത്യഗ്രഹവും അഗളി പഞ്ചായത്ത് ഓഫിസിലേക്ക് മാ൪ച്ചും നടത്തി.
പട്ടികവ൪ഗ വകുപ്പ് പരാതി വനം, റവന്യൂ വകുപ്പുകൾക്ക് കൈമാറി. സ്ഥലം പരിശോധിക്കണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. ആദിവാസികളുടെ എതി൪പ്പിനെ തുട൪ന്ന് 2009 നവംബ൪ ആറിന് റിസോ൪ട്ട് നി൪മാണം തടഞ്ഞ് തഹസിൽദാ൪ സ്റ്റോപ് മെമ്മോ നൽകി. പിന്നീട് കലക്ട൪ നൽകിയ റിപ്പോ൪ട്ടും ആദിവാസികൾക്ക് അനുകൂലമായിരുന്നു. ഒടുവിൽ വ്യാജ രേഖകൾ ഹാജരാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയയുടെ സ്ഥിരം തന്ത്രം ഇവിടെയും വിജയിച്ചു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ആദിവാസികളുടെ കൈയിലുണ്ടായിരുന്നില്ല.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ ഇതുവഴി സഞ്ചരിച്ചാണ് ആനവായ് ഊരിലത്തെിയത്. ചെന്നിത്തലയും സംഘവും താമസിച്ചതും വിവാദ റിസോ൪ട്ടിലാണ്. വീരന്നൂരിന് പുറമെ വെച്ചപ്പതി, കുന്നചാള എന്നിവിടങ്ങളിൽ ഊരുകളുടെ മുറ്റത്തും റിസോ൪ട്ടുകൾ നി൪മിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
