അസിസ്റ്റന്‍റ് കമീഷണര്‍ക്കെതിരെ പരാതിപ്പെട്ട; വനിതാ സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം
text_fieldsതൃശൂ൪: അസിസ്റ്റൻറ് കമീഷണറുടെ മാനസിക പീഡനത്തിനെതിരെ തൃശൂ൪ സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതി നൽകിയ വനിത സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം. തൃശൂ൪ വനിതാ സെൽ സ൪ക്കിൾ ഇൻസ്പെക്ട൪ കെ.എ. എലിസബത്തിനെതിരെയാണ് വകുപ്പുതല അന്വേഷണം. തൃശൂ൪ സിറ്റി പൊലീസ് ക്രൈം ഡിറ്റാച്ച്മെൻറ് അസി. കമീഷണ൪ മുഹമ്മദ് ആരിഫിനെതിരെ രണ്ടരമാസം മുമ്പാണ് സി.ഐ കെ.എ. എലിസബത്ത് സിറ്റി പൊലീസ് കമീഷണ൪ ജേക്കബ് ജോബിന് പരാതി നൽകിയത്. ആ പരാതി അവഗണിച്ചാണ് എലിസബത്തിനെതിരെയുള്ള നീക്കം. മേലുദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്നാണ് കുറ്റം.
ഒക്ടോബ൪ രണ്ടിന് ശുചിത്വ വാരാചരണ പരിപാടിയുമായി ബന്ധപ്പെട്ട് അസി. കമീഷണറുടെ നടപടിയാണ് വനിതാ സി.ഐയുടെ പരാതിക്കാധാരം. സഹപ്രവ൪ത്തകരോടാപ്പം രാവിലെ എട്ടു മുതൽ വനിതാ സെൽ പരിസരം ശുചിയാക്കിയ ശേഷം 12.45ന് അവധിക്ക് അപേക്ഷിക്കാൻ അസി. കമീഷണറെ സമീപിച്ച തന്നെ മറ്റുള്ളവ൪ക്കു മുന്നിൽ അപമാനിച്ചുവെന്ന് പരാതിയിൽ എലിസബത്ത് പറയുന്നു.
മുഹമ്മദ് ആരിഫ് കുറച്ചായി തന്നോട് പെരുമാറുന്നത് വിരോധത്തോടെയാണ് എന്ന് എലിസബത്തിൻെറ പരാതിയിലുണ്ട്. തൻെറ ജീവിതം തക൪ക്കാൻ ഈ അസി. കമീഷണ൪ ശ്രമിക്കുകയാണെന്നും അതിനാൽ മാനസികമായി തള൪ന്ന തനിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും എലിസബത്ത് പറയുന്നു. അതേസമയം, അച്ചടക്കരാഹിത്യത്തിന് മേലുദ്യോഗസ്ഥൻെറ നി൪ദേശപ്രകാരം അന്വേഷണം നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അസി. കമീഷണ൪ പി.എ. ആരിഫ് മുഹമ്മദ് പറഞ്ഞു. ശുചിത്വ ദിനാചരണ പരിപാടിയിൽ നൽകിയ നി൪ദേശങ്ങൾക്കനുസരിച്ച് എലിസബത്ത് പ്രവ൪ത്തിച്ചില്ളെന്ന വിവരം മേലുദ്യോഗസ്ഥനെ അറിയിച്ചിരുന്നു.
അവരുടെ സാന്നിധ്യത്തിൽ തന്നെയാണ് കമീഷണറെ അക്കാര്യം ഫോണിൽ അറിയിച്ചത്. അദ്ദേഹത്തിൻെറ നി൪ദേശപ്രകാരം പിന്നീട് അതേക്കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് നൽകി. വേണമെങ്കിൽ രഹസ്യമായി ചെയ്യാമായിരുന്ന നടപടി സാക്ഷിമൊഴിയെടുത്തും മറ്റുമാണ് ചെയ്തത്. സ്ത്രീയാണ് എന്നത് അവ൪ ദുരുപയോഗം ചെയ്യുകയായിരുന്നു. റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ അവ൪ക്കെതിരെ ഡി.ജി.പി ഡിപ്പാ൪ട്മെൻറ് അന്വേഷണത്തിന് ഉത്തരവിട്ടത് അതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
