നടപ്പ് അധ്യയനവര്‍ഷത്തെ നിയമനങ്ങള്‍ക്ക് 1:45 അനുപാതം നിര്‍ബന്ധം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകബാങ്ക് രൂപവത്കരണവും തസ്തികനി൪ണയവും സംബന്ധിച്ച മാ൪ഗനി൪ദേശങ്ങൾ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. റിട്ടയ൪മെൻറ്, മരണം, രാജി, പ്രമോഷൻ എന്നീ ഒഴിവുകളിൽ 2011-12 മുതൽ 2013-14 വരെ മാനേജ൪മാ൪ നടത്തിയ നിയമനങ്ങൾക്ക് 1:45 അനുപാതത്തിൽ കുട്ടികൾ ലഭ്യമല്ലാത്ത പക്ഷം ഒന്ന് മുതൽ നാല് വരെ ക്ളാസുകളിൽ 1:30 അനുപാതത്തിലും അഞ്ചുമുതൽ 10 വരെ ക്ളാസുകളിൽ 1:35 അനുപാതത്തിലും കുട്ടികൾ ഉണ്ടെങ്കിൽ നിയമനം അംഗീകരിക്കാം.
എന്നാൽ, 2014-15 വ൪ഷത്തിൽ 1:45 അനുപാതത്തിൽ വിദ്യാ൪ഥികൾ ഉണ്ടെങ്കിലേ തസ്തികകൾക്ക് അംഗീകാരം നൽകൂ. 2011-12 മുതൽ 2013-14 വരെ അധിക ഡിവിഷൻ തസ്തികകളിൽ സ൪ക്കാ൪ അനുമതിക്ക് വിധേയമായി നടത്തിയ നിയമനങ്ങളും 1:45 അനുപാതത്തിൽ കുട്ടികൾ ലഭ്യമാണെങ്കിൽ അംഗീകരിക്കും. പാക്കേജ് ഉത്തരവിൽ അവധി ഒഴിവുകളിൽ അധ്യാപക ബാങ്കിൽനിന്ന് മാത്രമേ നിയമിക്കാവു എന്നാണ് നിഷ്ക൪ഷിച്ചിരുന്നതെങ്കിലും അധ്യാപകബാങ്ക് രൂപവത്കരിക്കപ്പെടാതിരുന്നതിനാൽ ഒരു അക്കാദമിക് വ൪ഷമോ അതിൽ കൂടുതലോ ഉള്ള അവധി ഒഴിവുകളിൽ നിയമിക്കപ്പെട്ടവരെയും റഗുല൪ അടിസ്ഥാനത്തിൽ അംഗീകരിക്കാൻ ഉത്തരവായിട്ടുണ്ട്. അധ്യാപകബാങ്കിൻെറ ഘടനയും പ്രവ൪ത്തനവും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹെഡ് ടീച്ചറെ ക്ളാസ് ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവ്, അധിക ഡിവിഷൻ തസ്തികകളിലെ ഒഴിവുകൾ, ഭാവിയിൽ ഉണ്ടാകാവുന്ന അവധി ഒഴിവുകൾ ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലും സ൪ക്കാ൪ അധ്യാപകരെ നിയമിക്കാം. ഇതിന് പുറമെ എസ്.എസ്.എ, ആ൪.എം.എസ്.എ പ്രോജക്ടുകളിലും ആ൪.എം.എസ്.എ സ്കൂളുകളിലുമുള്ള ഒഴിവുകളിലും നിയമിക്കാം. ഒരു മാനേജ്മെൻറിന് കീഴിലുള്ള അധ്യാപക൪ അധ്യാപക ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതേ സ്കൂളിൽ റിട്ടയ൪മെൻറ്, മരണം, രാജി, പ്രമോഷൻ, ട്രാൻസ്ഫ൪ തുടങ്ങിയവ മൂലമുണ്ടാകുന്ന ഒഴിവുകളിൽ അധികമുള്ള അധ്യാപകരെ നിയമിക്കണം.
ഹെഡ്ടീച്ചറെ ക്ളാസ് ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഒഴിവിലേക്കും ബാങ്കിൽനിന്ന് നിയമനം നടത്തണം. അപ്ഗ്രേഡ് ചെയ്യപ്പെടുന്ന സ്കൂളുകളിലെ ഒഴിവുകൾ, പ്രമോഷൻ വഴിയുണ്ടാകുന്ന ഒഴിവുകൾ, എസ്.എസ്.എ/ ആ൪.എം.എസ്.എ പ്രോജക്ടുകളിലെ ഒഴിവുകളിലും എയ്ഡഡ് സ്കൂളുകളിൽനിന്ന് അധ്യാപക ബാങ്കിൽ ഉൾപ്പെടുന്നവരെ പുന൪വിന്യസിക്കും.
അധ്യാപകരുടെ നിയമനാംഗീകാരവും പുന൪ വിന്യാസവും സംബന്ധിച്ച ഉത്തരവ് വിപ്ളവകരമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉത്തരവ് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രസിഡൻറ്് സി.പി. ചെറിയ മുഹമ്മദ്, ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ എന്നിവ൪ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
