സൈലന്റ് വാലിയില്‍ സായുധ പൊലീസിനൊപ്പം പോയാല്‍ മതിയെന്ന് വനംവകുപ്പ് നിര്‍ദേശം
text_fieldsപാലക്കാട്: മാവോവാദി സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ച സൈലന്റ് വാലി ദേശീയ പാ൪ക്കിൻെറ ഉൾഭാഗത്തേക്ക് തണ്ട൪ബോൾട്ട്, പൊലീസ് സേനയോടൊപ്പം മാത്രമേ വനപാലക൪ പോകാൻ പാടുള്ളൂവെന്ന് നി൪ദേശം നൽകി. വനംവകുപ്പ് ജീവനക്കാരെ ആക്രമിക്കാനും ബന്ദിയാക്കാനും സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോ൪ട്ടിൻെറ വെളിച്ചത്തിലാണ് വനംവകുപ്പിൻെറ നി൪ദേശം.
ഉൾവനത്തിൽ വാച്ച൪മാരും മറ്റ് ഫീൽഡ് ജീവനക്കാരും തനിച്ച് പോകരുത്. വനത്തിനുള്ളിൽ പോകുമ്പോൾ സംഘമായി മാത്രമേ സഞ്ചരിക്കാവൂ. മാവോവാദി ഭീഷണി ഭയന്ന് വനത്തിനുള്ളിലെ പ്രവൃത്തികൾ നി൪ത്തിവെക്കേണ്ടതില്ല. വനത്തിനുള്ളിൽ അപരിചിതരെ കണ്ടാൽ ഉടൻ മേധാവികളെ അറിയിക്കണം. വനത്തിൽ തണ്ട൪ബോൾട്ടും പൊലീസും നടത്തുന്ന പരിശോധനക്ക് സൗകര്യമേ൪പ്പെടുത്തേണ്ട ചുമതലയാണ് വനംവകുപ്പിനുള്ളത്.
ട്രക്ക് പാത്തുകളും ക്യാമ്പ് ഷെഡുകളും തയാറാക്കി പരിശോധനക്ക് സൗകര്യം ചെയ്യും. ആദിവാസികളുടെയും വനാതി൪ത്തിയിൽ താമസിക്കുന്ന ചിലരുടെയും സഹായം മവോവാദികൾക്ക് ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് നിഗമനം. ഇതിൻെറ വെളിച്ചത്തിൽ ജനങ്ങളെ ഒപ്പംനി൪ത്താൻ വനസംരക്ഷണ സമിതികളുടെ (വി.എസ്.എസ്) പ്രവ൪ത്തനം ശക്തമാക്കാൻ വനംവകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി അനുവദിക്കാനുള്ള നടപടി ഊ൪ജിതമാക്കും.
മണ്ണാ൪ക്കാട്, സൈലൻറ്വാലി ഡിവിഷനുകളിൽ ഇതുസംബന്ധിച്ച നടപടികൾ ഇനിയും ബാക്കിയുണ്ട്. പട്ടികവ൪ഗ, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് ഇതിനായി അടിയന്തര നടപടി സ്വീകരിക്കും. അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന ജീവനക്കാ൪ക്ക് ആയുധങ്ങൾ അനുവദിക്കണമെന്ന് വകുപ്പുതലത്തിൽ ശിപാ൪ശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
