അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂടത്തിന്‍െറ നീക്കത്തെ ചെറുക്കണം ^എന്‍.പി രാജേന്ദ്രന്‍
text_fieldsകോഴിക്കോട്: തൃശൂരിൽ കേരളീയം മാസികയുടെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത വിഷയം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കത്തിന്‍്റെ ഭാഗമാണെന്ന് പ്രസ് അക്കാദമി മുൻ ചെയ൪മാനും മുതി൪ന്ന മാധ്യമപ്രവ൪ത്തകനുമായ എൻ.പി രാജേന്ദ്രൻ. മാധ്യമപ്രവ൪ത്തക൪ക്കെതിരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഇത്, പൊലീസിന്‍്റെയും ഭരണകൂടത്തിൻെയും ഇത്തരം അതിക്രമത്തെ പൊതുപ്രവ൪ത്തകരും മാധ്യമപ്രവ൪ത്തകരും ഒരുമിച്ച് നിന്ന് നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കേരളീയം മാസികയുടെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരളീയം പ്രൊട്ടക്ഷൻ ഫോറം കോഴിക്കൊട് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.പി രാജേന്ദ്രൻ.
കോഴിക്കൊട് ഈയിടെ നടന്ന ചുംബനസമരത്തെയും ഭരണകൂടം നേരിട്ടത് ഇതേ മാതൃകയിലാണ്. അവ൪ക്ക് പിന്നിലും മാവോയിസ്റ്റുകളാണെന്നാണ് രഹസ്യാന്വേഷണവിഭാഗം പ്രചരിപ്പിച്ചത്. നാട്ടിൽ നടക്കുന്ന ഏത് പ്രവ൪ത്തനത്തിന്‍്റെയും പിന്നിൽ മാവോയിസമാണെന്ന് ആക്ഷേപിക്കുന്നവ൪ യഥാ൪ത്ഥ മാവോയിസ്റ്റുകൾ വന്നപ്പോൾ പിടികൂടിയില്ല. വെള്ളമുണ്ടയിലെ മാവോയിസ്റ്റ് വെടിവെപ്പ് ശരിക്കും നടന്നതാണോ എന്നതിലും വ്യക്തതയില്ല. ഏത് പ്രതിഷേധങ്ങളെയും ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഭരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയകക്ഷികൾക്കും അപ്പുറത്തുള്ള താൽപ്പര്യമാണവയ്ക്കുള്ളത്. തീവ്രവാദത്തിന്‍്റെ പേരിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതുപോലെ ആഗോള അജണ്ടയുടെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നതെന്നും എൻ.പി രാജേന്ദ്രൻ വ്യക്തമാക്കി.
പരിപാടിയിൽ പി. കുമാരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ബിമൽ, സ്വാഗതവും, പി.എം ജയൻ നന്ദിയും പറഞ്ഞു. ഡോ. ആസാദ്, കെ. അജിത, കോഴിക്കോട് പ്രസ് ക്ളബ് പ്രസിഡന്‍്റ് കമാൽ വരദൂ൪, എൻ.വി ബാലകൃഷ്ണൻ, പി.വിജി, കെ.എസ് ഹരിഹരൻ, വിധുവിൻസെന്‍്റ്, പി.ടി ഹരിദാസ്, കേരളീയം പത്രാധിപ൪ ശരത് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
