മദ്യനയം ടൂറിസത്തിന് തിരിച്ചടിയായെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു
text_fieldsതിരുവനന്തപുരം: മദ്യനയത്തിൻെറ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ പൂട്ടിയത് ടൂറിസം മേഖലക്ക് തിരിച്ചടിയായെന്ന സ൪ക്കാ൪ വാദം പൊളിയുന്നു. കോടതി ഉത്തരവിനെ തുട൪ന്ന് ഗുണനിലവാരമില്ലാത്ത 418 ബാറുകൾ പൂട്ടിയത് 2014 ഏപ്രിൽ ഒന്നിനാണ്. ഇതിനുശേഷം ഇവിടെയത്തെിയ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വ൪ധനയുണ്ടെന്നും ടൂറിസം രംഗത്ത് വള൪ച്ച കൈവരിച്ചതായും സംസ്ഥാന ടൂറിസം വകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. 2014 ജൂൺ വരെ 33,898 വിദേശ ടൂറിസ്റ്റുകളാണ് ഇവിടെയത്തെിയത്. 2013ൽ ഇത് 29,758 ആയിരുന്നു. കഴിഞ്ഞ വ൪ഷത്തേക്കാൾ 13.91 ശതമാനം വ൪ധനയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വ൪ധനയുണ്ട്.
2013 ജൂൺ വരെ 7,44,703 ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയത്. എന്നാൽ, 2014 ജൂൺ ആയപ്പോൾ ഇത് 7,97,847 ആയി ഉയ൪ന്നു. വ൪ധന 7.14 ശതമാനം. കോൺഫറൻസ് ടൂറിസം, വിവാഹ ടൂറിസം, എജുക്കേഷൻ ടൂറിസം എന്നിവ ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആദ്യ ആറുമാസത്തെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ 21.05 ശതമാനം വ൪ധനയാണുണ്ടായത്. 2014 ജൂണിനുശേഷമുള്ള കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ. ബാറുകൾ പൂട്ടിയത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന സ൪ക്കാ൪ വാദവും ട്രാവൽ ഏജൻറുമാരുടെ വാദവും പൊള്ളയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
എല്ലാ വ൪ഷവും ടൂറിസം പീക് സീസൺ ആരംഭിക്കുന്നത് ഒക്ടോബ൪ മുതൽ ഡിസംബ൪ വരെയാണ്. അങ്ങനെ വരുമ്പോൾ കേരളത്തിൻെറ ഈ വ൪ഷത്തെ ടൂറിസം വള൪ച്ച 50 ശതമാനത്തോളം വരുമെന്ന് ടൂറിസം രംഗത്തെ പ്രമുഖ൪ പറയുന്നു. കൊച്ചി മെട്രോ, മോണോ റെയിൽ, സ്മാ൪ട്ട് സിറ്റി, വല്ലാ൪പാടം പദ്ധതികളുമായി ബന്ധപ്പെട്ട് കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലത്തെുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വ൪ധനയുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ടൂറിസംരംഗം ആകെ താറുമാറായെന്ന തരത്തിൽ തൽപരകക്ഷികളെക്കൊണ്ട് പ്രചാരണം നടത്തിച്ചശേഷം ഇതേക്കുറിച്ച് പഠിക്കാൻ സെക്രട്ടറിതല കമ്മിറ്റിയെ നിയോഗിച്ചതിന് പിന്നിലെ ദുരൂഹതകളും മാറുന്നില്ല.ബാ൪ ഉടമകളുടെയും ടൂറിസം വ്യവസായികളുടെയും നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവിടെ പ്രകടമായതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
