നക്സലുകള്‍ കമ്യൂണിസ്റ്റ് തീവ്രവാദികളെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: നക്സലൈറ്റുകൾ ‘കമ്യൂണിസ്റ്റ് തീവ്രവാദികൾ’ ആണെന്ന് രാജ്യസഭയിൽ ബി.ജെ.പി എം.പി തരുൺ വിജയ്. പദപ്രയോഗം ഉചിതമല്ളെന്നും പിൻവലിച്ച് മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം, സി.പി.ഐ അംഗങ്ങൾ പ്രതിഷേധിച്ചു. എന്നാൽ, പറഞ്ഞത് പിൻവലിക്കാനോ, ഖേദപ്രകടനത്തിനോ തരുൺ വിജയ് തയാറായില്ല. വിവാദ പ്രയോഗം സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യാൻ നി൪ദേശിച്ച ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഖേദപ്രകടനം നടത്താൻ ആരെയും നി൪ബന്ധിക്കാനാകില്ളെന്ന് വ്യക്തമാക്കി.
ശൂന്യവേളയിൽ ഛത്തിസ്ഗഢിലെ നക്സൽ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് തരുൺ വിജയ് വിവാദപരാമ൪ശം നടത്തിയത്. സ്വാതന്ത്ര്യ സമരത്തിലടക്കം വലിയ സംഭാവന നൽകിയിട്ടുള്ള കമ്യൂണിസ്റ്റുകാരെ തീവ്രവാദികളെന്ന് വിളിക്കുന്നത് അജ്ഞതയാണെന്ന് സി.പി.ഐയിലെ ഡി.രാജ പറഞ്ഞു. കമ്യൂണിസ്റ്റുകാ൪ക്ക് ബി.ജെ.പിയുടെ സ൪ട്ടിഫിക്കറ്റ് ആവശ്യമില്ളെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നക്സലൈറ്റുകളും പിന്തുടരുന്നത് മാ൪ക്സിസം ലെനിനിസം തന്നെയാണെന്നും അതിനാലാണ് അവരെ കമ്യൂണിസ്റ്റ് തീവ്രവാദികളെന്ന് വിളിച്ചതെന്നുമായിരുന്നു തരുൺ വിജയിൻെറ വിശദീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
