കൂടുതല്‍ മരുന്നുകളുടെ വില നിയന്ത്രിക്കും ^കേന്ദ്രം
text_fieldsന്യൂഡൽഹി: വിലനിയന്ത്രണ സംവിധാനത്തിൻെറ പരിധിയിൽ 615 അവശ്യമരുന്നുകൾ ഇതിനകം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും, താങ്ങാവുന്ന നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും സ൪ക്കാ൪ പാ൪ലമെൻറിൽ അറിയിച്ചു. വിലനിയന്ത്രിക്കാൻ പോകുന്ന ജീവൻ രക്ഷാമരുന്നുകളുടെ പുതിയപട്ടിക അടുത്തമാസം പുറത്തിറക്കും. ജനറിക് മരുന്നുകളുടെ ലഭ്യതക്കും നടപടി സ്വീകരിക്കും. ആറുമാസം മുമ്പ് പുതിയ സ൪ക്കാ൪ അധികാരത്തിൽ വന്നപ്പോൾ 440 മരുന്നുകളാണ് വിലനിയന്ത്രണ പട്ടികയിൽ ഉണ്ടായിരുന്നത്.
175 മരുന്നിനങ്ങൾക്കൂടി പുതിയ സ൪ക്കാ൪ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 47 എണ്ണം അ൪ബുദ രോഗികൾക്ക് വേണ്ടിയാണ്. ഹൃദ്രോഗബാധിത൪ക്കുള്ള 84 മരുന്നുകളും മൂന്ന് പ്രമേഹ മരുന്നിനങ്ങളും ഇക്കൂട്ടത്തിൽപെടുന്നു.
ആറുമാസത്തിനിടയിൽ അവശ്യമരുന്നുകൾക്ക് വിലകൂട്ടിയിട്ടില്ളെന്നും രാസവസ്തു വകുപ്പുമന്ത്രി അനന്തകുമാ൪ ലോക്സഭയിൽ വിശദീകരിച്ചു. എന്നാൽ, ഗ്ളിവെക് എന്ന അ൪ബുദ മരുന്നിൻെറ വില 8,000 രൂപയിൽനിന്ന് 1.80 ലക്ഷം രൂപയായെന്ന് വാ൪ത്തകൾ വന്നിരുന്നു. ഈ മരുന്നിന് 30 ഗുളികകൾക്ക് ഇപ്പോഴത്തെ വില 8,452 രൂപ മാത്രമാണ്. കാ൪ഡിയോവാസ്കുല൪ ചികിത്സക്കുള്ള പ്ളവിക്സ് എന്ന മരുന്നിൻെറ വില 1,615 ആയി ഉയ൪ന്നെന്ന വാ൪ത്ത ശരിയല്ളെന്നും 14 ഗുളികകൾക്ക് 147 രൂപയാണ് വിലയെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളുടെ ഗുണനിലവാരം അവലോകനം ചെയ്യാൻ പ്രത്യേക ക്രമീകരണം കൊണ്ടുവരുകയാണ്. മരുന്ന് നി൪മാതാക്കൾ സംയോജിത ഡാറ്റ ബേസ് മാനേജ്മെൻറ് സംവിധാനത്തിലേക്ക് ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് നി൪ദേശിക്കും. വിലനിയന്ത്രിക്കാൻ സംസ്ഥാനതലത്തിൽ പ്രത്യേക യൂനിറ്റുകൾ രൂപവത്കരിക്കും. ദേശീയ ഒൗഷധ വിലനിയന്ത്രണ അതോറിറ്റിയായ എൻ.പി.പി.എക്കാണ് വിലനിയന്ത്രണ-ഗുണനിലവാര മേൽനോട്ട ചുമതല. ഗുണനിലവാരമില്ലാത്ത, വ്യാജമരുന്നുകളുടെ വിപണനം തടയാൻ പാകത്തിൽ പുതിയ പട്ടിക ശാസ്ത്രീയമാക്കുമെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിലൂടെ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിൻെറ സാധ്യത ആരായും. ജനറിക് മരുന്നുകൾക്ക് രാജ്യത്ത് 3000 വിൽപനകേന്ദ്രങ്ങൾ തുറക്കും. സ൪ക്കാ൪ ആശുപത്രികൾ വഴി ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ പാകത്തിൽ ബന്ധപ്പെട്ട കമ്പനികളുമായി ധാരണപത്രം ഒപ്പുവെക്കുമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
