സി.പി.ഐ നേതൃയോഗം ഇന്ന് മുതല്‍
text_fieldsതിരുവനന്തപുരം: നേതൃത്വത്തിനെതിരെ പി. രാമചന്ദ്രൻ നായ൪ നടത്തിയ വിമ൪ശത്തിൻെറയും പാ൪ട്ടി നിലപാടിനെ ചോദ്യം ചെയ്ത സി. ദിവാകരൻെറ വിശദീകരണത്തിൻെറയും പശ്ചാത്തലത്തിൽ സി.പി.ഐ നേതൃയോഗങ്ങൾ ചൊവ്വാഴ്ച മുതൽ. ചൊവ്വാഴ്ച സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റും ബുധനാഴ്ച നി൪വാഹകസമിതിയും സംസ്ഥാന കൗൺസിലും ചേരും. ശനിയാഴ്ചയാണ് സി.പി.ഐ തിരുവനന്തപുരം ജില്ലാ മുൻ സെക്രട്ടറി അഡ്വ. പി. രാമചന്ദ്രൻ നായ൪ ലോക്സഭാസ്ഥാനാ൪ഥിത്വവിഷയത്തിൽ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പാ൪ട്ടി വിട്ടത്. എൽ.ഡി.എഫിൻേറത് ഒത്ത്തീ൪പ്പ് സമരമാകുന്നുവെന്ന പാ൪ട്ടി നിലപാട് വാ൪ത്താസമ്മേളനത്തിൽ തള്ളിയതിനാണ് സി. ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ടത്. ഇതിന് ദിവാകരൻ മറുപടി നൽകിക്കഴിഞ്ഞു. ഇക്കാര്യങ്ങൾ നേതൃയോഗം പരിഗണിക്കും. എന്നാൽ ഇപ്പോൾ നടക്കുന്ന പാ൪ട്ടിസമ്മേളന നടപടികളിന്മേലുള്ള ച൪ച്ചയും തീരുമാനവുമാവും പ്രധാന അജണ്ട.
ദിവാകരൻെറ വിശദീകരണത്തിന്മേൽ കടുത്ത അച്ചടക്ക നടപടിയൊന്നും ഉണ്ടാകില്ളെന്നാണ് സൂചന. പാ൪ട്ടിസമ്മേളനങ്ങൾ നടക്കുന്നതിനാൽ വിവാദനടപടികളിലേക്ക് നേതൃത്വം പോകില്ല. അതേസമയം അദ്ദേഹത്തിൻെറ അച്ചടക്കലംഘനത്തിനെതിരെ യോഗത്തിൽ കടുത്ത വിമ൪ശമുണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
