ഫ്ളാറ്റ് പൊളിക്കണമെന്ന ഉത്തരവിനെതിരെ ഡി.എല്‍.എഫ് അപ്പീല്‍ നല്‍കി
text_fieldsകൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് ചിലവന്നൂ൪ കായൽ കൈയേറി നി൪മിച്ച ഫ്ളാറ്റ് പൊളിക്കണമെന്ന സിംഗ്ൾബെഞ്ച് ഉത്തരവിനെതിരെ ഡി.എൽ.എഫ് അപ്പീൽ നൽകി. തീരദേശ പരിപാലന ചട്ടത്തിന് വിരുദ്ധമായാണ് കെട്ടിട നി൪മാണത്തിന് പെ൪മിറ്റ് അനുവദിച്ചതെന്ന വിലയിരുത്ത ൽ അടിസ്ഥാനരഹിതമാണെന്നും ഇതിൻെറ അടിസ്ഥാനത്തിലുള്ള ഉത്തരവ് റദ്ദാക്കണമെന്നും ഡി.എൽ.എഫ് യൂനിവേഴ്സൽ ലിമിറ്റഡ് നൽകിയ ഹരജിയിൽ പറയുന്നു. പരിസ്ഥിതി അനുമതി നൽകാൻ അധികാരപ്പെട്ട സ്റ്റേറ്റ് എൻവയൺമെൻറ് ഇംപാക്ട് അസെസ്മെൻറ് അതോറിറ്റിയുടെ (എസ്.ഇ.ഐ.എ.എ) അനുമതി 2013 ഡിസംബ൪ 11ന് ലഭിച്ചെന്നും അപ്പീലിൽ പറയുന്നു. പരിസ്ഥിതി ആഘാത പഠന സമിതി നി൪ദേശപ്രകാരമാണ് അനുമതി ലഭിച്ചത്. എസ്.ഇ.ഐ.എ.എ കേരളത്തിൽ രൂപവത്കരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവ്.
തീരപരിപാലന ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കേരള തീരദേശ മാനേജ്മെൻറ് അതോറിറ്റിക്ക് (കെ.സി.ഇസഡ്.എം.എ) നേരിട്ട് നടപടിയെടുക്കാനോ ഉപസമിതിയെ നിയോഗിച്ച് പഠനം നടത്താനോ അധികാരമില്ല. നിയമലംഘനമുണ്ടായിട്ടുണ്ടെങ്കിൽത്തന്നെ വിവരം എസ്.ഇ.ഐ.എ.എക്ക് കൈമാറുകയാണ് വേണ്ടത്. നിയമസാധുതയില്ലാത്ത ഉപസമിതി റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലുള്ള സിംഗ്ൾബെഞ്ച് വിധി നിലനിൽ ക്കുന്നതല്ല. ഹരജിയിൽ ആവശ്യപ്പെടാത്ത കാര്യങ്ങളിലേക്ക് കോടതി സ്വമേധയാ കടന്ന് അനാവശ്യ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
ഡി.എൽ.എഫിൻെറ ഫ്ളാറ്റ് നി ൪മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി എ.വി. ആൻറണി സമ൪പ്പിച്ച ഹരജിയിലാണ് ഡിസംബ൪ എട്ടിന് സിംഗ്ൾബെഞ്ചിൻെറ ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
