ബി.ബി.സിയുടെ പേരിലും ലോട്ടറി തട്ടിപ്പ്
text_fieldsആലപ്പുഴ: ആഗോള പ്രശസ്തിയാ൪ജിച്ച ബ്രാൻഡുകളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന ഗൂഢസംഘം ഒടുവിൽ ബി.ബി.സിയെയും. പിടികൂടി. ലോക പ്രശസ്ത വാഹന നി൪മാതാക്കളുടെ പേരിൽ നടത്തിയിരുന്ന ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പ് പിന്നീട് കൊക്കകോളയടക്കമുള്ള വൻകിട സോഫ്റ്റ് ഡ്രിങ്കുകളുടെ മറവിലായിരുന്നു. അഭ്യസ്തവിദ്യരടക്കം നിരവധി പേരാണ് വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ തട്ടിപ്പിന് ഇരയായത്.
ഏറ്റവും ഒടുവിൽ പ്രശസ്ത മാധ്യമ സ്ഥാപനമായ ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോ൪പറേഷൻെറ (ബി.ബി.സി) പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. ബി.ബി.സിയുടെ വാ൪ഷിക ലോട്ടറി നറുക്കെടുപ്പിൽ ലോകമെമ്പാടുമുള്ള ഇ-മെയിൽ ഐഡികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരാളാണ് എന്നുകാണിച്ചാണ് മെയിൽ സന്ദേശം എത്തുന്നത്. മുഴുവൻ പേര്, വിലാസം എന്നിവക്ക് പുറമെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ചോദിക്കുന്നുണ്ട്. ഐഡി പ്രൂഫ് നി൪ബന്ധമായും സമ൪പ്പിക്കണമെന്ന മറ്റൊരു നി൪ദേശവും ഉൾക്കൊള്ളിക്കുന്നു. bbcnewcenter@live.co.uk എന്നാണ് ഒരു മെയിൽ ഐഡി നൽകിയിരിക്കുന്നത്.
അഞ്ച് ലക്ഷം പൗണ്ട് ലഭിച്ചുവെന്നാണ് മെയിൽ സന്ദേശത്തിലുള്ളത്. ഇതിന് പുറമെ ബി.ബി.സി വൺ എന്ന പേരിലും മറ്റൊരു സംഘം ഇ-മെയിലിൽ തട്ടിപ്പ് നടത്തുന്നുണ്ട്. ഇവ൪ ബാങ്ക് അക്കൗണ്ട് നമ്പ൪ അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കമ്പനിയുടെ പേയ്മെൻറ് ഓഫിസ൪ ഡോ. ജെറി മാ൪ട്ടിനെ 21 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ടില്ളെങ്കിൽ അവസരം നഷ്ടമാകുമെന്നും പറയുന്നുണ്ട്.
നിരവധി പേരാണ് ഇത്തരത്തിലുള്ള തട്ടിപ്പിൽ അകപ്പെടുന്നത്. ഇവ൪ നൽകിയ മെയിൽ അഡ്രസിൽ ബന്ധപ്പെടുന്നവരോട് നിശ്ചിത തുക ചെലവുകൾക്കും മറ്റുമായി ആവശ്യപ്പെട്ടാണ് തട്ടിപ്പ്.
ഇ-മെയിലിന് പുറമെ മൊബൈൽ എസ്.എം.എസിലും സോഷ്യൽ നെറ്റുവ൪ക്കുകളിലെ പോസ്റ്റുകളിലുമായി തട്ടിപ്പ് സംഘങ്ങളുടെ സന്ദേശം വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
