Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2014 2:10 PM GMT Updated On
date_range 14 Dec 2014 2:10 PM GMTകോട്ടക്കലിലെ ഇന്‍സിനറേറ്റര്‍ ‘നാടുനീങ്ങി’
text_fieldsbookmark_border
കോട്ടക്കല്‍: മാലിന്യ സംസ്കരണത്തിന് കോട്ടക്കലില്‍ എത്തിച്ച മൊബൈല്‍ ഇന്‍സിനറേറ്റര്‍ കളമശ്ശേരിയിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച രാവിലെയാണ് യന്ത്രം മൈലാടി പ്ളാന്റില്‍നിന്ന് കൊണ്ടുപോയത്. വൈദ്യുതിബന്ധം വിച്ഛേദിച്ച് പൊലീസിന്‍െറയും നാട്ടുകാരുടെയും സഹകരണത്തോടെ ശനിയാഴ്ച ഉച്ചക്ക് വെട്ടിച്ചിറ പെട്രോള്‍ ബങ്കില്‍ എത്തിച്ചു. ദേശീയപാതയിലെ തിരക്കൊഴിഞ്ഞ ശേഷം രാത്രിയോടെ യന്ത്രം യാത്ര തുടരും. രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കാന്‍ തിരുവനന്തപുരത്തുനിന്നാണ് യന്ത്രം കോട്ടക്കലിലത്തെിച്ചത്. വന്‍ സാമ്പത്തിക ബാധ്യത വരുത്തിയ ഇടപാടില്‍നിന്ന് നഗരസഭയും പിന്നീട് ശുചിത്വമിഷനും പിന്മാറി. ഗ്രീന്‍ കേരളക്കാണ് ഇന്‍സിനറേറ്ററിന്‍െറ ഇപ്പോഴത്തെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story