മംഗള്‍യാന്‍ ധൃതി പിടിച്ച് നടപ്പാക്കിയത് യു.പി.എയുടെ രാഷ്ട്രീയ താല്‍പര്യത്തിന്: മാധവന്‍ നായര്‍
text_fieldsകോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ധൃതി പിടിച്ച് നടപ്പാക്കിയത് യു.പി.എയുടെ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയെന്ന് ഐ.എസ്.ആ൪.ഒ മുൻ ചെയ൪മാൻ ജി. മാധവൻ നായ൪. മീഡിയവൺ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തെ നിശ്ചയിച്ച പദ്ധതിയിൽ നിന്ന് മാറി മംഗൾയാൻ ധൃതി പിടിച്ച് നടപ്പാക്കിയത് യു.പി.എയുടെ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയാണ്. ബഹിരാകാശ ഗവേഷണത്തിനായുള്ള കേന്ദ്ര വിഹിതത്തിൻറെ പകുതി മാത്രമാണ് വിനിയോഗിക്കപ്പെടുന്നതെന്നും ഐ.എസ്.ആ൪.ഒ മുൻ ചെയ൪മാൻ കുറ്റപ്പെടുത്തി.
രാജ്യം ആഘോഷപൂ൪വ്വം കൊണ്ടാടിയ മംഗൾയാൻ ദൗത്യം സാങ്കേതികതയുടെ വിജയം മാത്രമായിരുന്നുവെന്നും യു.പി.എയുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് മംഗൾയാൻ പദ്ധതിക്ക് പിന്നിൽ പ്രവ൪ത്തിച്ചതെന്ന് സംശയിക്കുന്നതായും മാധവൻ നായ൪ പറഞ്ഞു. ഓരോ വ൪ഷവും ബഹിരാകാശ ഗവേഷണത്തിനായി നല്ളൊരു വിഹിതം കേന്ദ്ര സ൪ക്കാ൪ നീക്കിവെക്കാറുണ്ട്. എന്നാൽ പദ്ധതികൾ ആസൂത്രണം ചെയ്യന്നതിലെ പിഴവ് മൂലം ഇതിൽ പകുതിയും വിനിയോഗിക്കപ്പെടാതെ പോകുകയാണെന്നും മാധവൻ നായ൪ കുറ്റപ്പെടുത്തി. ഐ.എസ്.ആ൪.ഒക്ക് ഒരു ടീം ലീഡ൪ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ആൻട്രിക്സ് - ദേവാസ് കരാറിൽ ആരോപണ വിധേയനായപ്പോൾ തന്‍്റെ ഭാഗം കേൾക്കാതെ പോയെന്നും സ൪ക്കാ൪ പദവികളിൽ നിന്ന് തന്നെ വിലക്കേ൪പ്പെടുത്തിയതിന് പിന്നിൽ ആരുടെയൊക്കെയോ താൽപര്യങ്ങൾ ഉണ്ടെന്നും മാധവൻ നായ൪ പറഞ്ഞു. സ൪ക്കാ൪ പദവികളിൽ നിന്ന് മാറ്റിനി൪ത്തപ്പെട്ടെങ്കിലും ചെറു യാത്ര വിമാനങ്ങൾ തുടങ്ങുന്നതിന് താൻ മുന്നോട്ടുവെച്ച നി൪ദേശം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
