ദുബൈയില്‍ പുതിയ നമ്പര്‍ പ്ളേറ്റുകള്‍ ഇന്ന് മുതല്‍
text_fieldsദു ൈബ: ദുബൈയുടെ പുതിയ ബ്രാൻഡ് ലോഗോ പതിച്ച വാഹന നമ്പ൪ പ്ളേറ്റുകൾ ആ൪.ടി.എ ഞായറാഴ്ച രംഗത്തിറക്കുന്നു. ആവശ്യക്കാരായ വാഹന ഉടമകൾക്ക് പുതിയ നമ്പ൪ പ്ളേറ്റുകൾ വില കൊടുത്ത് വാങ്ങാമെന്ന് ആ൪.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാൻ അറിയിച്ചു. ദുബൈയുടെ പുതിയ ലോഗോ പ്രചാരണ പ്രവ൪ത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ആദ്യ സ൪ക്കാ൪ ഏജൻസിയായും ഇതോടെ ആ൪.ടി.എ മാറി.
മുന്നിലെയും പിന്നിലെയും നമ്പ൪ പ്ളേറ്റുകൾക്ക് 420 ദി൪ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആ൪.ടി.എ വെബ്സൈറ്റ് (www.rta.ae), കോൾ സെൻറ൪ (8009090), സ്മാ൪ട്ട് ആപ്ളിക്കേഷനുകൾ എന്നിവ വഴി പുതിയ നമ്പ൪ പ്ളേറ്റിനുള്ള അപേക്ഷ സമ൪പ്പിക്കാം. ദേര കസ്റ്റമ൪ സ൪വീസ് സെൻറ൪, അൽ ബ൪ഷ കസ്റ്റമ൪ സ൪വീസ് സെൻറ൪, അശ്വാഖ് അൽ മിസ്ഹറിലെ അൽ മുമയസ്, അശ്വാഖ് അൽ ബ൪ഷയിലെ അൽ മുമയസ്, ഖിസൈസിലെ ക്വിക് ടെക്നിക്കൽ ടെസ്റ്റിങ് സെൻറ൪, അൽ ജദ്ദാഫിലെ വാസിൽ വാഹന പരിശോധനാ കേന്ദ്രം എന്നിവ വഴി പ്ളേറ്റുകൾ വിതരണം ചെയ്യും.
അത്യാധുനിക ഡിജിറ്റൽ പ്രിൻറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ നമ്പ൪ പ്ളേറ്റുകൾ വാഹനത്തിന് ആഡംബര മുഖം സമ്മാനിക്കുമെന്ന് അധികൃത൪ അറിയിച്ചു. വിവിധ കാലാവസ്ഥകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് നമ്പ൪ പ്ളേറ്റുകൾ. ഇതിൽ ഉപയോഗിച്ച നിറങ്ങൾ സാധാരണ നമ്പ൪ പ്ളേറ്റുകളിൽ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ നി൪ദേശമനുസരിച്ചാണ് ദുബൈയുടെ പുതിയ ബ്രാൻഡ് ലോഗോ പ്രചാരണ പ്രവ൪ത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് അഹ്മദ് ബഹ്റൂസിയാൻ പറഞ്ഞു.
അടുത്തിടെ നടന്ന ജൈറ്റക്സ് ടെക്നോളജി വീക്കിൽ പുതിയ ഡിസൈനിലുള്ള നമ്പ൪ പ്ളേറ്റുകൾ ആ൪.ടി.എ പ്രദ൪ശിപ്പിച്ചിരുന്നു. ദുബൈയിലെ ടാക്സികളിലും ബസുകളിലും 2015 പകുതിയോടെ പുതിയ ബ്രാൻഡ് ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
