ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നാലാം ഘട്ട വോട്ടിങ് പുരോഗമിക്കുന്നു
text_fieldsശ്രീനഗ൪: ജമ്മുകശ്മീ൪,ഝാ൪ഖണ്ഡ് നിയമസഭകളിലേക്കുള്ള നാലാംഘട്ട വോട്ടിങ് പുരോഗമിക്കുന്നു. ജമ്മുകശ്മീരിലെ 18 മണ്ഡലങ്ങളിലേക്കും ഝാ൪ഖണ്ഡിലെ 15 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ്.ജമ്മുകശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുള്ളയും പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സയീദും ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ശ്രീനഗ൪ നാഷണൽ കോൺഫറൻസിൻെറയും തെക്കൻ കശ്മീ൪ പി.ഡി.പിയുടെയും ശക്തികേന്ദ്രങ്ങളാണ്.
ഝാ൪ഖണ്ഡിൽ 217 സ്ഥാനാ൪ഥികളാണ് ജനവിധി തേടുന്നത്. മൂന്ന് മന്ത്രിമാരും 11 എം.എൽ.എമാരും ഇതിൽ ഉൾപ്പെടുന്നു. മൂന്നാംഘട്ടത്തിൽ ധൻവാ൪ സീറ്റിൽ മത്സരിച്ച മുൻമുഖ്യമന്ത്രി ബാബുലാൽ മിറാൻഡി, ഇത്തവണ ഗിരിധ് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ, ബോളിവുഡ് നടനും എം.പിയുമായ വിനോദ് ഖന്ന തുടങ്ങിയവ൪ നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജമ്മുകശ്മീരിലത്തെിയിരുന്നു.
കോൺഗ്രസ് സ്ഥാനാ൪ഥികൾക്കുവേണ്ടി പാ൪ട്ടി അധ്യക്ഷ സോണിയാഗാന്ധി, നേതാക്കളായ ഗുലാംനബി ആസാദ്, സൈഫുദീൻ സോസ് എന്നിവ൪ പ്രചാരണത്തിനത്തെി. ഡിസംബ൪ 23നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
