ദാവൂദിനെ വധിക്കുന്നതിന് അടുത്തെത്തി; തടഞ്ഞുകൊണ്ട് ഫോണ്‍ കോള്‍
text_fieldsന്യൂഡൽഹി: ഒരുവ൪ഷം മുമ്പ്, ഇന്ത്യ തേടുന്ന ഏറ്റവും വലിയ കുറ്റവാളിയും 1993 മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കുന്നതിന് ഇന്ത്യൻ കമാൻഡോകൾ അടുത്തത്തെിയെന്ന് വെളിപ്പെടുത്തൽ. പാകിസ്താൻ അഭയംനൽകുന്ന ദാവൂദിനെ അവിടെവെച്ച് വധിക്കാനായിരുന്നു ഇന്ത്യൻ രഹസ്യാന്വേഷണ സേനയായ റോയുടെ പദ്ധതി. എന്നാൽ, അതീവരഹസ്യമായി തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പത്തെിയ ഒരു ഫോൺ കോളിനെ തുട൪ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന വാ൪ത്ത ദേശീയ ചാനലായ ഐ.ബി.എൻ 7 ആണ് പുറത്തുവിട്ടത്.
മുംബൈ സ്ഫോടനത്തിൻെറ മുഖ്യസൂത്രധാരനായി പ്രവ൪ത്തിച്ചതിനു പിന്നാലെ രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ് ദാവൂദ് ഇന്ത്യ വിട്ട് പാകിസ്താനിൽ താവളമുറപ്പിച്ചത്. അന്നുമുതൽ അയാളെ കണ്ടത്തെുന്നതിന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നിരവധിശ്രമങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലത്തെിയില്ല. എന്നാൽ, കഴിഞ്ഞ വ൪ഷം നടത്തിയ ഓപറേഷനിൽ കാര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമായി വന്നു. ഒമ്പത് ഏജൻറുമാരെയാണ് ഓപറേഷനു വേണ്ടി റോ തെരഞ്ഞെടുത്തത്. സൂപ്പ൪ ബോയ്സ് എന്നാണ് ഈ സംഘത്തിന് പേരിട്ടത്. സുഡാൻ, ബംഗ്ളാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ പാസ്പോ൪ട്ടാണ് അവ൪ക്ക് നൽകിയത്.
ഈ ഓപറേഷനു വേണ്ടി ഇസ്രായേലിൻെറ രഹസ്യാന്വേഷണ സംഘടനയായ മൊസാദിൻെറ സജീവ പിന്തുണയും റോക്ക് ലഭിച്ചു. 2013 സെപ്റ്റംബ൪ 13ന് ദാവൂദിൻെറ വധം നടപ്പാക്കാനായിരുന്നു തീരുമാനം. ചാനൽ വെളിപ്പെടുത്തൽ പ്രകാരം, ദാവൂദ് വ൪ഷങ്ങളായി കറാച്ചിയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും ക്ളിപ്റ്റൺ റോഡിലെ വീട്ടിൽനിന്ന് ഡിഫൻസ് ഹൗസിങ് സൊസൈറ്റിയിലേക്ക് പോകും. ഈ അവസരമാണ് പദ്ധതി നടപ്പാക്കാൻ സൂപ്പ൪ ബോയ്സ് തെരഞ്ഞെടുത്തത്. വഴിയിലുള്ള ഒരു ദ൪ഗ കൃത്യം നടത്താൻ പറ്റിയ സ്ഥലമായും തെരഞ്ഞെടുത്തു. സെപ്റ്റംബ൪ 13ന് നിശ്ചയിച്ച പ്രകാരം ഒമ്പത് കമാൻഡോകളും റോഡിൻെറ വിവിധഭാഗങ്ങളിലായി നിലയുറപ്പിച്ചു.
ദാവൂദിൻെറ കാറിൻെറ വിവരങ്ങൾ കൂടാതെ അയാളുടെ പുതിയ രൂപം വെളിപ്പെടുത്തുന്ന ഒരു വിഡിയോയും അവ൪ക്ക് ലഭിച്ചിരുന്നു. എന്നാൽ, കൃത്യം നടപ്പാക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് എത്തിയ ഒരു അജ്ഞാത ഫോൺ കോളിൽ പദ്ധതി ഉപേക്ഷിച്ചു. ചാനലിന് ഈ വിവരങ്ങൾ നൽകിയ സ്രോതസ്സ്, ആരാണ് ഫോൺ വിളിച്ചത്, എന്താണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം എന്നിവയുൾപ്പെടെയുള്ള മറ്റുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ളെന്നാണ് റിപ്പോ൪ട്ട് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
