വാട്സന്‍െറ നൊബേല്‍ തിരിച്ചുനല്‍കുമെന്ന് റഷ്യന്‍ അതിസമ്പന്നന്‍
text_fieldsമോസ്കോ: റെക്കോഡ് തുകക്ക് വിറ്റ നൊബേൽ സമ്മാനം ജെയിംസ് വാട്സണ് തിരിച്ചുകിട്ടും.
സമ്മാനം ലേലത്തിൽ വാങ്ങിയ റഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും ഉരുക്ക്, ടെലികോം വ്യവസായിയുമായ അലിഷ൪ ഉസ്മാനോവാണ് നൊബേൽ തിരിച്ചുനൽകുമെന്ന പ്രഖ്യാപനം നടത്തിയത്. ഡി.എൻ.എ ഘടനയെ കുറിച്ച കണ്ടുപിടിത്തങ്ങൾക്ക് 1962ൽ ലഭിച്ച നൊബേൽ ദിവസങ്ങൾക്ക് മുമ്പാണ് ഉസ്മാനോവ് 48 ലക്ഷം ഡോളറിന് (29.7 കോടി രൂപ) വാങ്ങിയിരുന്നത്.
ഈ മെഡൽ സൂക്ഷിക്കാൻ വാട്സൺ തന്നെയാണ് അ൪ഹനെന്നും അദ്ദേഹം വിൽപന നടത്തേണ്ടിവന്നതിൽ ദു$ഖമുണ്ടെന്നും ഉസ്മാനോവ് പറഞ്ഞു.
ജീവിച്ചിരിക്കെ ആദ്യമായിട്ടായിരുന്നു ഒരാൾ നൊബേൽ സമ്മാനം വിൽപന നടത്തുന്നത്. കറുത്ത വ൪ഗക്കാ൪ക്ക് വെളുത്തവരെക്കാൾ ബുദ്ധി കുറവാണെന്ന് 2007ൽ നടത്തിയ പരാമ൪ശം വിവാദമായതോടെ ശാസ്ത്രലോകത്ത് അദ്ദേഹം ഒറ്റപ്പെട്ടിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് വിറ്റഴിക്കാൻ തീരുമാനിച്ചത്. ഓൺലൈനായി നടന്ന ലേലത്തിൽ ആളെ വെളിപ്പെടുത്താതെയാണ് ഉസ്മാനോവ് സ്വന്തമാക്കിയത്.
എന്നാൽ, മനുഷ്യചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ജൈവശാസ്ത്രജ്ഞരിലൊരാളാണ് വാട്സണെന്നും ഡി.എൻ.എ ഘടനയെ കുറിച്ച കണ്ടുപിടിത്തത്തിന് ലഭിച്ച പുരസ്കാരം അദ്ദേഹത്തിനൊപ്പംതന്നെ നിൽക്കണമെന്നാണ് ആഗ്രഹമെന്നും ഉസ്മാനോവ് അഭിപ്രായപ്പെട്ടു.
ഫോബ്സ് മാസികയുടെ കണക്കുപ്രകാരം 1,580 കോടി ഡോളറാണ് ഉസ്മാനോവിൻെറ ആസ്തി. 2013ൽ ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നനായി സൺഡെ ടൈംസ് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
