ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ മന്ത്രി കൊല്ലപ്പെട്ടു
text_fieldsറാമല്ല: ഇസ്രായേൽ സൈന്യത്തിൻെറ ആക്രമണത്തിൽ ഫലസ്തീൻ മന്ത്രി കൊല്ലപ്പെട്ടു. കുടിയേറ്റ മന്ത്രി സിയാദ് അബൂ ഐൻ ആണ് മരിച്ചത്. വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലക്കു സമീപം ബഹുജനറാലിക്കിടെയാണ് സംഭവം. തു൪മുസ്അയ്യ ഗ്രാമത്തിൽ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം നയിക്കുകയായിരുന്ന ഫലസ്തീനികളെ പിരിച്ചുവിടാൻ ആക്രമണമഴിച്ചുവിട്ട ഇസ്രായേലി സൈനിക൪ മന്ത്രിയെ മൃഗീയമായി മ൪ദിച്ചിരുന്നു.
55കാരനായ മന്ത്രിക്ക് നെഞ്ചിൽ ശക്തമായ ഇടിയേറ്റതായി ദൃക്സാക്ഷികളായ മാധ്യമപ്രവ൪ത്തക൪ പറഞ്ഞു. അമിതമായ അളവിൽ കണ്ണീ൪വാതകം ശ്വസിച്ചതാണ് മരണകാരണമെന്നും റിപ്പോ൪ട്ടുകളുണ്ട്. കിരാത ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്ന് സംഭവത്തെ അപലപിച്ച ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഈ കാടത്തം കൈയുംകെട്ടി കണ്ടുനിൽക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
