അധ്യാപക പാക്കേജിന് അംഗീകാരം
text_fieldsതിരുവനന്തപുരം: പുതിയ അധ്യാപക പാക്കേജിന് രൂപംനൽകിയതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇതിൻെറ ഭാഗമായി എയ്ഡഡ് സ്കൂളുകളിൽ നാലുവ൪ഷത്തിനിടെ നടന്ന അധ്യാപക നിയമനങ്ങൾക്ക് അംഗീകാരംനൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 54 കോടിയുടെ അധിക സാമ്പത്തികബാധ്യത വരുന്നതാണ് നിയമനാംഗീകാരം. വിരമിക്കൽ, രാജി, മരണം എന്നിവ കാരണം ഒഴിവുവന്ന തസ്തികകൾക്കുപുറമെ അധിക ഡിവിഷൻ, ലീവ് വേക്കൻസി തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങൾക്കും അംഗീകാരമാകും. 2011-12, 12-13, 13-14 വ൪ഷങ്ങളിൽ നടത്തിയ നിയമനങ്ങളുടെ അംഗീകാരത്തിന് 1:30/ 1:35 എന്ന അധ്യാപക-വിദ്യാ൪ഥി അനുപാതമായിരിക്കും പാലിക്കുക. എന്നാൽ, നടപ്പ് അധ്യയനവ൪ഷം നടത്തിയ നിയമനങ്ങൾക്ക് 1:45 അനുപാതമായിരിക്കും ബാധകമാവുക. സംസ്ഥാനത്ത് അധികമുള്ള അധ്യാപകരെ എസ്.എസ്.എയിൽ ട്രെയിന൪, കോഓഡിനേറ്റ൪ തസ്തികകളിലും ആ൪.എം.എസ്.എയിലും പുന൪വിന്യസിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.