കുടിശ്ശികയില്‍ പകുതിയെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണം
text_fieldsകൊച്ചി: സ൪ക്കാ൪ കെ.എസ്.ആ൪.ടി.സിക്ക് നൽകാനുള്ള കുടിശ്ശികയുടെ പകുതിയെങ്കിലും 30 ദിവസത്തിനകം നൽകണമെന്ന് ഹൈകോടതി. സ൪ക്കാ൪ നൽകാനുള്ള തുക എത്രയെന്ന് ഈ കാലയളവിനുള്ളിൽ തിട്ടപ്പെടുത്തി കെ.എസ്.ആ൪.ടി.സിയുടെ അത്യാവശ്യ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ഉടൻ കൈമാറണമെന്ന് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉത്തരവിട്ടു. കെ.എസ്.ആ൪.ടി.സി പുനരുദ്ധാരണ പാക്കേജ് സമയബന്ധിതമായി നടപ്പാക്കാൻ സ൪ക്കാ൪ നടപടികൾ സ്വീകരിക്കണം. കോ൪പറേഷൻെറ ഭരണപരമായ കാര്യങ്ങളിൽ അത്യാവശ്യമായ തിരുത്തൽ നടപടികൾ വരുത്തണമെന്നും കോടതി ഉത്തരവിട്ടു. അധികാരദു൪വിനിയോഗം നടക്കുന്നെന്ന് ബോധ്യപ്പെട്ടാൽ സ൪ക്കാ൪ സ്ഥാപിച്ച സ്ഥാപനമെന്ന നിലയിൽ കെ.എസ്.ആ൪.ടി.സിയുടെ അധികാരവും പ്രവ൪ത്തനങ്ങളും സ്വത്തുക്കളും തിരിച്ചെടുക്കാൻ നിയമപരമായി തടസ്സമില്ളെന്നും കോടതി വ്യക്തമാക്കി.
പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് ട്രാൻസ്പോ൪ട്ട് റിട്ട. ഓഫിസേഴ്സ് ഫോറം, പെൻഷനേഴ്സ് ഓ൪ഗനൈസേഷൻ തുടങ്ങിയവ൪ സമ൪പ്പിച്ചതുൾപ്പെടെ 18 ഹരജികളാണ് കോടതി പരിഗണിച്ചത്. കെ.എസ്.ആ൪.ടി.സി പെൻഷനുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്ന് കോടതി നി൪ദേശിച്ചു.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് സ൪ക്കാറിന് മാറിനിൽക്കാനാവില്ല. സൗജന്യപാസ് അനുവദിച്ചതിലും മറ്റും ആയിരം കോടിയിലേറെ സ൪ക്കാ൪ കുടിശ്ശിക നൽകാനുണ്ടെന്നാണ് കോ൪പറേഷൻെറ വാദം. എന്നാൽ, ഇത്രയുമില്ളെന്ന് പറയുന്ന സ൪ക്കാറിന് കൃത്യമായ കണക്കും അറിയില്ല. ഈ സാഹചര്യത്തിൽ കുടിശ്ശിക സംബന്ധിച്ച കണക്കെടുപ്പ് താൽക്കാലികമായെങ്കിലും നടത്തണം. അന്തിമ കണക്കെടുപ്പിന് വിധേയമായി വേണം ഈ നടപടി. എൽ.ഐ.സിയുമായി ചേ൪ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികസഹായ പദ്ധതിയും പ്രത്യേക ഫണ്ട് രൂപവത്കരണവുമുൾപ്പെടെ സാധ്യമായ എല്ലാ നടപടിയും സ൪ക്കാ൪ സ്വീകരിക്കണം.
1984 വരെ കെ.എസ്.ആ൪.ടി.സിയിൽ പെൻഷൻ സംവിധാനം ഉണ്ടായിരുന്നില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നടപ്പാക്കാൻ സ൪ക്കാ൪തന്നെ പ്രത്യേകഫണ്ട് കണ്ടത്തെുകയാണ് വേണ്ടത്. ബാധ്യത വിലയിരുത്താതെയുള്ള നടപടിയാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. വിരമിച്ച 35,740 ജീവനക്കാ൪ക്ക് പെൻഷൻ കൊടുക്കാൻ 40.22 കോടി രൂപ വേണം. എന്നാൽ, പ്രവ൪ത്തനവരുമാനത്തിലേറെ ബാധ്യതയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 1990 മുതൽ കേന്ദ്രം നൽകിയിരുന്ന സാമ്പത്തികസഹായം നി൪ത്തിയതും ഡീസലിൻെറയും സ്പെയ൪പാ൪ട്സിൻെറയും വിലവ൪ധനയും ആനുപാതികമായി യാത്രാനിരക്ക് കൂടാത്തതും കെ.എസ്.ആ൪.ടി.സിയെ ബാധിച്ചു. കെ.എസ്.ആ൪.ടി.സിയുടെ ഭൂമിയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നി൪മാണം നടത്തിയതിൻെറ പേരിൽ കേരള ട്രാൻസ്പോ൪ട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോ൪പറേഷന് നൽകാനുള്ളതാണ് വലിയ ബാധ്യത. നഷ്ടത്തിലോടുന്ന സ൪വിസുകൾ വെട്ടിക്കുറക്കുക, സ൪ക്കാ൪ വായ്പ ഇക്വിറ്റിയാക്കി മാറ്റുക, ആധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ളതാണ് സ൪ക്കാറിൻെറ പുനരുദ്ധാരണ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
