റിലേയില്‍ എറണാകുളം
text_fieldsതിരുവനന്തപുരം: ബാറ്റണുകൾ വീഴാതെ കൈമാറി സ്വ൪ണത്തിലേക്ക് കുതിച്ച എറണാകുളം 4x100 മീറ്റ൪ റിലേയിൽ മൂന്ന് സ്വ൪ണവുമായി ഏറക്കുറെ ചാമ്പ്യൻപട്ടവും ഉറപ്പിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സമഗ്രാധിപത്യം സ്ഥാപിച്ചപ്പോൾ അവരുടെ പെൺകുട്ടികൾ സമ്മാനിച്ചത് നിരാശ.
സീനിയ൪ വിഭാഗത്തിൽ കോട്ടയവും ജൂനിയറിൽ പാലക്കാടും സബ് ജൂനിയറിൽ കോഴിക്കോടുമാണ് ജേതാക്കൾ. പതിവ് പോലെ കോതമംഗലം സ്കൂളുകളുടെ തോളിലേറിയാണ് എറണാകുളം റിലേ സ്വ൪ണങ്ങൾ സ്വന്തമാക്കിയത്. കോതമംഗലം മാ൪ബേസിലിലെ അഭിജിത്ത്, പനമ്പള്ളിനഗ൪ ജി.എച്ച്.എസിലെ വിഷ്ണു, മാ൪ബേസിലിലെ എൽദോ റെജി, കോതമംഗലം സെൻറ് ജോ൪ജിലെ കെ.എസ്. പ്രണവ് എന്നിവ൪ അണിനിരന്ന സീനിയ൪ വിഭാഗത്തിൽ 43.34 സെക്കൻറിൽ എറണാകുളം സ്വ൪ണം തൊട്ടു. രണ്ടാം സ്ഥാനത്തത്തെിയ മലപ്പുറം 43.47 സെക്കൻറും മൂന്നാമതത്തെിയ ഇടുക്കി 43.62 സെക്കൻറും സമയമെടുത്തു.
ജൂനിയ൪ ആൺകുട്ടികളിൽ സെൻറ് ജോ൪ജിലെ ഓംകാ൪ നാഥ്, അങ്കമാലി തുറവൂ൪ എച്ച്.എസ്.എസിലെ നിബിൻ ബൈജു, സെൻറ് ജോ൪ജിലെ ചെസം സലീമുദ്ദീൻ, മാ൪ബേസിലിലെ അമൽ പി. രാഘവ് എന്നിവരാണ് 44.51 എന്ന സമയം കുറിച്ച് സ്വ൪ണം നേടിയത്.
45.41 സെക്കൻറിൽ പാലക്കാട് വെള്ളിയും 46.31 സെക്കൻറിൽ തൃശൂ൪ വെങ്കലവും നേടി. സബ് ജൂനിയറിൽ മാ൪ബേസിലിൻെറ സുരേഷ് ആ൪, സെൻറ് ജോ൪ജിലെ മണിപ്പൂരിക്കുട്ടി വരീഷ് ബോഗിമയും, തേവര സേക്രട്ട്ഹാ൪ട്ട് സ്കൂളിലെ റെനി ബെന്നി, ആലുവ ആലങ്ങാട് കെ.ഇ.എം.എച്ച്.എസിലെ എസ്. പ്രണവ് എന്നിവരുടെ മിടുക്കിലാണ് സ്വ൪ണം കിട്ടിയത്. സമയം 48.31 സെക്കൻറ്. വെള്ളിനേടിയ പാലക്കാട് 49.00 സെക്കൻറും വെങ്കലം നേടിയ വയനാട് 50.54 സെക്കൻറും സമയം കുറിച്ചു.
സീനിയ൪ പെൺകുട്ടികളിൽ കുറുമ്പനാടം സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസിലെ രേഷ്മ സാബു, സൗമ്യ വ൪ഗീസ്, കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസിലെ കെ.എസ്. അഖില, ഭരണങ്ങാനം സെൻറ് മേരീസ് എച്ച്.എസ്.എസിലെ ഡൈബി സെബാസ്റ്റ്യൻ എന്നിവരാണ് 50.29 സെക്കൻറിൽ സ്വ൪ണം നേടിയത്. ഈ ഇനത്തിൽ പാലക്കാട് (51.34) രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും (51.92)നേടി. ജൂനിയ൪ പെൺകുട്ടികളിൽ പറളി എച്ച്.എസിലെ എം. അഞ്ജന, മൂണ്ടൂ൪ എച്ച്.എസിലെ പി.പി. ദ൪ശന, പി.വി.വിനി, കുമരംപുത്തൂ൪ കെ.എച്ച്.എസിലെ അഞ്ജലി ജോൺസൺ എന്നിവ൪ 50.63 സെക്കൻറിൽ സ്വ൪ണം നേടി. വെള്ളി കോഴിക്കോടും (51.49) വെങ്കലം ഇടുക്കിയും (52.10) നേടി. സബ് ജൂനിയറിൽ ജിജിഎച്ച്.എസ്.എസ് പൂവമ്പായിയിലെ കെ.ടി. ആദിത്യ, പുല്ലൂരാമ്പാറ സെൻറ് ജോസഫ് എച്ച്.എസിലെ അപ൪ണറോയി, പൂവമ്പായിയിലെ തന്നെ അലീന ആൻേറാ, ടി. സൂര്യമോൾ എന്നിവ൪ ചേ൪ന്ന് നടത്തിയ മികച്ച പ്രകടനത്തിനൊടുവിൽ 51.96 സെക്കൻറ് എന്ന സമയമാണ് കുറിച്ചത്. ഈ ഇനത്തിൽ പാലക്കാട് (54.30) വെള്ളിയും തിരുവനന്തപുരം (54.94) വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
