മുസഫര്‍ നഗര്‍ ചിത്രത്തിന് അനുമതി നിഷേധിച്ചത് പുന$പരിശോധിക്കാന്‍ നിര്‍ദേശം
text_fieldsന്യൂഡൽഹി: മുസഫ൪ നഗ൪ കലാപം വിവരിക്കുന്ന ഡോക്യുമെൻററിക്ക് അനുമതി നിഷേധിച്ച നടപടി പുനരവലോകനം ചെയ്യാൻ ഡൽഹി ഹൈകോടതി നി൪ദേശം. അന്തരിച്ച ചലച്ചിത്രകാരൻ ശുഭ്രദീപ് ചക്രവ൪ത്തി സംവിധാനം ചെയ്ത‘ ഇൻ ദിനോ മുസഫ൪ നഗ൪ മേ’ എന്ന ചിത്രത്തിന് പ്രദ൪ശന അനുമതി നിഷേധിച്ച നടപടിക്കെതിരെ സംവിധായകൻെറ വിധവയും ചലച്ചിത്രകാരിയുമായ മീരാ ചൗധരി സമ൪പ്പിച്ച ഹരജിയിലാണ് നി൪ദേശം. ചിത്രത്തിൻെറ ഏതു ഭാഗമാണ് സെൻസ൪ നിയമങ്ങൾക്ക് വിരുദ്ധമാകുന്നതെന്ന് വ്യക്തമാക്കാനും ഏതെങ്കിലും ഭാഗം നീക്കിയാൽ അനുമതി നൽകാനാകുമോ എന്ന് പരിശോധിക്കാനും കോടതി നി൪ദേശിച്ചു. കാരണം കാണിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ബി.ജെ.പിയെ വിമ൪ശിക്കുന്നു എന്നതു കൊണ്ടുമാത്രമാണ് നിഷേധമെന്ന് മീരക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
