മുംബൈയിലെ ഗ്രാമത്തില്‍ മാക്സിയും നൈറ്റിയും ധരിച്ചാല്‍ 500 രൂപ പിഴ
text_fieldsമുംബൈ: നവി മുംബൈയിലെ ഗോതിവല്ലി ഗ്രാമത്തിലേക്കാണ് പോകുന്നതെങ്കിൽ ശ്രദ്ധിച്ചോളൂ. മാക്സിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങേണ്ട. 500 രൂപ പിഴ ഒടുക്കേണ്ടി വരും. മാക്സി ധരിച്ച് പുറത്തിറങ്ങി നടക്കുന്നവ൪ക്ക് പിഴ ചുമത്താൻ ഗ്രാമത്തിലെ വനിതകളുടെ സംഘടനയായ ഇന്ദ്രായണി മഹിള മണ്ഡലാണ് തീരുമാനിച്ചത്.
സ്ത്രീ പീഡനവും ലൈംഗികാതിക്രമങ്ങളും തടയാനാണ് നടപടിയെന്നാണ് സംഘടനയുടെ വിശദീകരണം. തീരുമാനം പ്രഖ്യാപിച്ച് സംഘടന ഗ്രാമത്തിൽ നോട്ടീസ് പതിച്ചു. സാരിയായിരുന്നു ഗ്രാമവാസികൾ സാധാരണ ധരിക്കാറുണ്ടായിരുന്നത്.
എന്നാൽ, ഇപ്പോൾ മാക്സി ശീലം വള൪ന്നതാണ് കടുത്ത തീരുമാനമെടുക്കാൻ വനിതകളെ പ്രേരിപ്പിച്ചത്. മാക്സി ഉൾപ്പെടെ രാത്രി വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ പുറത്തിറങ്ങുന്നതാണ് പീഡനത്തിന് കാരണമെന്ന് സംഘടനയിലെ അംഗമായ ലക്ഷ്മി പാട്ടീൽ പറഞ്ഞു. നിശാവസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് മണ്ടത്തമാണെന്നും അവ൪ പറഞ്ഞു. അതേസമയം, സംഘടനയുടെ നീക്കത്തിനെതിരെ നിരവധി വനിതാ സംഘടനകളും പൊലീസും രംഗത്തത്തെിയിട്ടുണ്ട്.
ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ഗ്രാമപഞ്ചായത്തിനോ മഹിളാ സംഘടനകൾക്കോ അവകാശമില്ളെന്ന് റബാലെ പൊലീസ് സ്റ്റേഷനിലെ മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥൻ എസ്. ഗോജ്റെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
