രഞ്ജി: കാമത്തിനും സെഞ്ച്വറി; കളി സമനിലയില്‍
text_fieldsമീനങ്ങാടി: സമ്മ൪ദവേളകളുടെ മലമുകളിലും സമചിത്തതയോടെ ബാറ്റുവീശിയ നിഖിലേഷ് സുരേന്ദ്രൻ (123) കന്നി സെഞ്ച്വറിയോടെ കേരളത്തിന് സമ്മാനിച്ചത് വിലപ്പെട്ട നാലു പോയൻറ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ സീസണിലെ ആദ്യ മത്സരത്തിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പാഡുകെട്ടിയ കേരളവും ഗോവയും സമനിലയിൽ പിരിഞ്ഞു. എന്നാൽ, നിഖിലേഷിൻെറ സെഞ്ച്വറി മികവിൽ പൊരുതിക്കയറി നേടിയ ഒന്നാമിന്നിങ്സ് ലീഡോടെ കേരളത്തിന് നാലു പോയൻറ് ലഭിച്ചപ്പോൾ ഗോവക്ക് ഒരു പോയൻറുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കളി അവസാനിക്കുമ്പോൾ രണ്ടാമിന്നിങ്സിൽ ക്രീസിലിറങ്ങിയ ഗോവ ഒരു വിക്കറ്റിന് 179 റൺസെന്ന ശക്തമായ നിലയിലായിരുന്നു. സഗുൻ കാമത്ത് (158 പന്തിൽ 103 നോട്ടൗട്ട്) സെഞ്ച്വറി നേടി കരുത്തുകാട്ടിയപ്പോൾ ക്യാപ്റ്റൻ സ്വപ്നിൽ അസ്നോദ്ക൪ 147 പന്തിൽ 69 റൺസുമായി പുറത്താകാതെനിന്നു. ഒന്നാമിന്നിങ്സിൽ 367 റൺസെടുത്ത സന്ദ൪ശക൪ക്കെതിരെ വാലറ്റത്തിൻെറ കരുത്തിൽ 393 റൺസ് അടിച്ചുകൂട്ടിയ കേരളം 26 റൺസ് ലീഡ് സ്വന്തമാക്കുകയായിരുന്നു.
ആറിന് 299 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുട൪ന്ന കേരള നിരയിൽ അഞ്ചു റൺസെടുത്ത പി. പ്രശാന്ത് (അഞ്ച്) റണ്ണൗട്ടായി. അഭിഷേക് മോഹനെ (നാല്) റോബിൻ ഡിസൂസ മടക്കിയതോടെ എട്ടുവിക്കറ്റിന് 314 റൺസെന്ന അപകടാവസ്ഥയിലായിരുന്നു കേരളം.
എന്നാൽ, 32 പന്തിൽ ഏഴു റൺസെടുത്ത ബേസിൽ തമ്പിയും 11ാമനായിറങ്ങി 389 പന്തു നേരിട്ട് പുറത്താകാതെ ഒമ്പതു റൺസെടുത്ത നിയാസും നിഖിലേഷിന് നിറഞ്ഞ പിന്തുണ നൽകിയതോടെ കളി ആവേശകരമായി. അവസാന വിക്കറ്റിൽ നിഖിലേഷും നിയാസും 76 പന്തിൽ 46 റൺസിൻെറ റെക്കോഡ് കൂട്ടുകെട്ട് ഉയ൪ത്തിയതോടെ ലീഡെന്ന ഗോവൻ സ്വപ്നം തക൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
