മുംബൈയില്‍ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ മരിച്ചു
text_fieldsന്യൂഡൽഹി: ആസ്ട്രേലിയൻതാരം ഫിൽ ഹ്യൂസിൻെറ ദാരുണമരണത്തിൻെറ ഞെട്ടൽ മാറും മുമ്പേ കളത്തിൽവെച്ച് മറ്റൊരു താരം കൂടി ജീവൻവെടിഞ്ഞു. മുംബൈ ട്രോംബോ സ്റ്റേഷനിലെ ടാറ്റ പവേഴ്സിൽ നിന്നുള്ള താരമായ 29കാരനായ രത്നാക൪ മോറെയാണ് മുംബൈ ഓവലിലെ ഗ്രൗണ്ടിൽ ജീവനക്കാ൪ക്കായി സംഘടിപ്പിച്ച മത്സരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. കുഴഞ്ഞുവീണ രത്നാകറെ ഉടൻ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുട൪ന്ന് ടൂ൪ണമെൻറ് ഉപേക്ഷിച്ചു.
രത്നാകറുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി ആസാദ് മൈദാൻ പൊലീസ് അധികൃത൪ മാധ്യമങ്ങളോട് പറഞ്ഞു. ആസാദ് മൈദാൻ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബ്ളാണ് മരിച്ച രത്നാകറി ൻെറ ഭാര്യ. ഫിലിപ് ഹ്യൂസിൻെറ മരണത്തിന് പിന്നാലെ ഇസ്രായേൽ ദേശീയ ടീം മുൻ ക്യാപ്റ്റനും അന്താരാഷ്ട്ര അമ്പയറുമായ ഹില്ളേൽ ഓസ്ക൪ ഗ്രൗണ്ടിൽ വെച്ച് പന്ത് നെഞ്ചിൽ കൊണ്ട് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
