ചികിത്സാപ്പിഴവ് കാഴ്ച നഷ്ടപ്പെട്ട സ്ത്രീക്ക് അഞ്ചുലക്ഷം നല്‍കാന്‍ വിധി
text_fieldsതൃശൂ൪: ചികിത്സാപ്പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ട സ്ത്രീക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം വിധി. നടവരമ്പ് പാറക്കൽ വീട്ടിൽ ലില്ലി ഫയൽ ചെയ്ത ഹരജിയിലാണ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഡോ. ജോൺ വിൻസെൻറിനെതിരെ വിധി.
വലതുകണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെട്ടതിനെ തുട൪ന്നാണ് ലില്ലി ഡോക്ടറെ കണ്ടത്. മരുന്ന് കഴിച്ചിട്ടും കാഴ്ച കുറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ഇടതു കണ്ണിനും കാഴ്ച കുറഞ്ഞ് തുടങ്ങി. ഡോക്ട൪ ലില്ലിക്ക് തിമിര ശസ്ത്രക്രിയ നി൪ദേശിക്കുകയും കണ്ണിൽ കുത്തിവെപ്പെടുക്കുകയും ചെയ്തു. തുട൪ന്ന് ശസ്ത്രക്രിയ നടത്താതെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫ൪ ചെയ്തു. മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ കണ്ണിൽ പ്രഷറാണ് അസുഖമെന്നും എത്തിക്കാൻ വൈകിപ്പോയെന്നും കാഴ്ച തിരിച്ചുകിട്ടില്ളെന്നും അറിയിച്ചു. തുട൪ന്ന് ലില്ലിയെ കോയമ്പത്തൂ൪ അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി. അവിടെ പരിശോധിച്ച് വലതുകണ്ണിൻെറ കാഴ്ച തിരിച്ചുകിട്ടാൻ സാധ്യതയില്ളെന്നും ഇടതുകണ്ണിൻെറ കാഴ്ച നിലനി൪ത്താൻ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഇതത്തേുട൪ന്നാണ് ഹരജിക്കാരി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ലില്ലിയുടെ അസുഖം എന്താണെന്ന് കണ്ടത്തൊൻ ഡോക്ട൪ക്ക് കഴിഞ്ഞില്ളെന്നും ശരിയായ അസുഖത്തിനല്ല ഡോക്ട൪ ചികിത്സ നടത്തിയതെന്നും ഫോറം വിലയിരുത്തി. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
