പ്രതിപക്ഷ എം.എല്‍.എമാര്‍ അടക്കം ശിപാര്‍ശ നല്‍കിയിട്ടുണ്ട് ^ഇബ്രാഹിംകുഞ്ഞ്
text_fieldsതിരുവനന്തപുരം: എസ്റ്റിമേറ്റിനേക്കാൾ തുക ഉയ൪ത്തി നൽകാൻ പ്രതിപക്ഷ എം.എൽ.എമാ൪ അടക്കം ശിപാ൪ശ നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. തൻെറ ഓഫിസിനെതിരെ എന്തിനാണ് ആരോപണമെന്നും ആരാണ് പിന്നിലെന്നും വ്യക്തമാണ്. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പൊന്നാനി ബൈപാസിന് 25 കോടി അധികംനൽകിയത് വിശദപരിശോധനക്ക് ശേഷമാണ്. പി. ശ്രീരാമകൃഷ്ണനും കെ.ടി. ജലീലും നിരവധിതവണ തന്നെയും മുഖ്യമന്ത്രിയെയും കണ്ട് ആവശ്യപ്പെട്ടു. ചീഫ് ടെക്നിക്കൽ എക്സാമിനറും ധനവകുപ്പും പരിശോധിച്ച് മന്ത്രിസഭയാണ് തീരുമാനമെടുത്തത്. ആലാ- ഗോതുരുത്ത് പാലത്തിൻെറ അപ്രോച്ച് റോഡിന് നിരവധിതവണ സുനിൽകുമാ൪ വന്ന് കരഞ്ഞുപറഞ്ഞാണ് തുക അനുവദിച്ചത്.
പാലത്തിൻെറ കാര്യത്തിൽ ഉദ്യോഗസ്ഥ൪ വരുത്തിയ വീഴ്ചയാണ് പ്രശ്നമായതെന്നും ജനങ്ങളുടെ പ്രശ്നവുമായി മന്ത്രിക്ക് മുന്നിലത്തെുന്നതിനെ അഴിമതിയുമായി കൂട്ടിക്കുഴക്കരുതെന്നും സുനിൽകുമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
