ഗണേഷ് തന്നത് തന്‍െറ കത്തിനുള്ള മറുപടി –ഉമ്മന്‍ ചാണ്ടി
text_fieldsതിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാ൪ തന്നത് തൻെറ കത്തിനുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതിയെക്കുറിച്ച് പ്രത്യേകമായി തന്നതല്ല. അതുകൊണ്ടാണ് ശ്രദ്ധയിൽപെടാതിരുന്നത്. കത്ത് എടുക്കാൻ നി൪ദേശം നൽകിയതായും മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കത്തിനെക്കുറിച്ച് പരിശോധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയോജകമണ്ഡലത്തിലെ വികസന ആവശ്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട് താൻ യു.ഡി.എഫ് എം.എൽ.എമാ൪ക്ക് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണിതെന്ന് മനസ്സിലാകുന്നു. എം.എൽ.എമാ൪ നൽകിയ കത്ത് തുട൪നടപടിക്കായി ബന്ധപ്പെട്ട മന്ത്രിമാ൪ക്ക് നൽകാനായി ഏൽപ്പിച്ചു. വികസനകാര്യങ്ങളാണ് അതിൽ പരിശോധിച്ചത്.
മദ്യനയത്തിൻെറ അടിസ്ഥാനകാര്യങ്ങളിൽ പിന്നോട്ടില്ല. പ്രയോഗികമാറ്റമാണ് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായി ലക്ഷ്യമിട്ട മദ്യനിരോധത്തിൽ ആദ്യഘട്ടം എപ്പോൾ ആരംഭിക്കണമെന്നും പൂ൪ത്തിയാകണമെന്നും സമയപരിധിവെച്ചു. കോടതി നിരീക്ഷണം, കേസുകളിലെ വിധി, തൊഴിൽ പ്രശ്നം, ടൂറിസം രംഗത്തെ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുക്കും. സ൪ക്കാ൪ പ്രഖ്യാപിച്ച നയത്തിലെ കടുംപിടുത്തം പ്രായോഗികതക്ക് എതിരല്ളേയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_0.jpg)