ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നവരെ മാവോവാദികളായി മുദ്രകുത്തുന്നു –എസ്.പി. ഉദയകുമാര്‍
text_fieldsകോഴിക്കോട്: ആണവ നിലയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ ഭരണകൂടം ഗൗരവമായി കാണുന്നില്ളെന്ന് കൂടങ്കുളം ആണവ വിരുദ്ധ സമിതി ചെയ൪മാൻ ഡോ. ഉദയകുമാ൪ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
സമാധാനപരമായി നടത്തുന്ന സമരങ്ങളെ അവഗണിക്കുകയാണ് ഭരണകൂടം. അക്രമകരമായ പ്രക്ഷോഭങ്ങളാകുമ്പോൾ ഇവ൪ ച൪ച്ചക്ക് തയാറാവുകയും ചെയ്യും. പരിസ്ഥിതി വിഷയങ്ങൾ ജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവ ഏറ്റെടുത്ത് പ്രക്ഷോഭ രംഗത്തുവരുന്നവരെ മാവോവാദികളായി മുദ്രകുത്തി നടപടിക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.
25 ആണവ നിലയങ്ങൾ ഇന്ത്യക്ക് വിൽക്കാനാണ് വ്ളാദ്മി൪ പുടിൻ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ രണ്ട് ആണവ കരാറുകൾ ഒപ്പിടാനാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്. രണ്ടെണ്ണത്തിൽ ഇതിനകം ഒപ്പിട്ടുകഴിഞ്ഞു. ഇന്ത്യക്ക് അണുശക്തി നിലയങ്ങളുടെ ആവശ്യമില്ല. ജനങ്ങൾ തിങ്ങിപ്പാ൪ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ അണുശക്തി നിലയങ്ങൾ സ്ഥാപിക്കുന്നത് വളരെ അപകടകരമാണ്. ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ദലിത൪ തുടങ്ങിയ പാ൪ശ്വവത്കരിക്കപ്പെട്ട വിഭാഗമാണ് പ്രധാനമായും ഇതിൻെറ ദുരിതം ഏറ്റുവാങ്ങുന്നത്. ആദ്യ രണ്ട് ആണവ നിലയങ്ങൾക്ക് 17,000 കോടിയാണ് ചെലവഴിച്ചത്. മൂന്ന്, നാല് നിലയങ്ങൾക്ക് അത് 40,000 കോടിയാണ്. ഇത്രയും തുക ചെലവഴിച്ച് പ്ളാൻറുകൾ സ്ഥാപിക്കുന്നത് അനാവശ്യമാണ്. വൈദ്യുതി ആവശ്യമാണ്.
അതിന് മറ്റ് മാ൪ഗങ്ങൾ തേടുന്നതാണ് ഉചിതം. കൂടങ്കുളം ആണവ നിലയത്തിൽ പ്രശ്നങ്ങളുണ്ട്. പ്ളാൻറ് പൂട്ടി വീണ്ടും തുറന്നപ്പോൾ 30,000 രൂപയുടെ ഡീസലാണ് വാങ്ങിയത്. ഇതിൽ ദുരൂഹതയുണ്ട്. ഇത് ന്യൂക്ളിയ൪ പ്ളാൻറാണോ ഇന്ധന പ്ളാൻറാണോ എന്ന് സംശയമുണ്ട്. ഇവിടെ എല്ലാവ൪ക്കും ജീവിക്കാൻ അവകാശമുണ്ട്. അതിനാൽ ആണവ നിലയങ്ങൾക്കെതിരെ പ്രക്ഷോഭം തുടരും. തമിഴ്നാട്ടിൽ രാഷ്ട്രീയ പാ൪ട്ടികളുമായി ച൪ച്ചനടത്തി. കേരളത്തിലും ച൪ച്ചനടത്തും -ഉദയകുമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
